ത്രിശ്ശൂര്‍: ചാലക്കുടിയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകള്‍ രണ്ടു വയസ്സുകാരി അനന്യയാണ് മരിച്ചത്.ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് സംഭവം.
കോട്ടാറ്റ് ഓട്ട് കമ്ബനിയിലെ ജീവനക്കാരനാണ് ചന്ദ്രദേവ്. ഓട്ടു കമ്ബനിക്ക് പുറകിലായാണ് ചന്ദ്രദേവും കുടുംബവും താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടിന് പുറകില്‍ ആയി മണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ വീണാണ് കുഞ്ഞ് മരിച്ചത്.
കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വീടിന് പുറകിലെ കുഴിയില്‍ കണ്ടെത്തിയത്.