ഇന്ത്യൻ ശിക്ഷാനിയമത്തിന് അടക്കം പകരമായി അവതരിപ്പിച്ച മൂന്ന് ബില്ലുകൾ പിൻവലിക്കാൻ തീരുമാനവുമായി കേന്ദ്രം. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരം അവതരിപ്പിച്ച മൂന്ന് ബില്ലുകൾ പിൻവലിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഭാരതീയ ന്യായ സംഹിതാ ബിൽ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബിൽ, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയാണ് പിൻവലിക്കുക. ഈ ബില്ലുകൾ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നെങ്കിലും പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിന് (ഐപിസി) പകരം ഭാരതീയ ന്യായസംഹിത, ക്രിമിനൽ നടപടിച്ചട്ടത്തിന് (സിഐർപിസി) പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ ബില്ലുകൾ എന്നിവയാണ് അവതരിപ്പിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കഴിഞ്ഞ വർഷകാല സമ്മേളത്തിൽ ബിൽ അവതരിപ്പിച്ചത്.