പാചക വാതക വില കുറയും; എൽപിജിക്ക് വീണ്ടും സബ്‌സിഡി

Breaking National

ന്യൂഡൽഹി:എല്‍പിജിക്ക് വീണ്ടും സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 200 രൂപ കൂടിയാണ് സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ തുടർന്ന് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലുള്ളവർക്ക് 400 രൂപയും കുറയും. ഗാർഹിക ഉപഭോക്താകൾക്ക് 200 രൂപ കുറയും. പിഎംയുവൈ പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷനുകൾ സൗജന്യമായി സ്ഥാപിക്കും. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

കേരളത്തിൽ നിലവിൽ 1110 ഉള്ള സിലിണ്ടർ വില 910 രൂപയായി കുറയും.പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയിൽ ഉള്ളവർക്ക് നേരത്തെ 200 രൂപ സബ്സിഡിയായി പ്രഖ്യാപിച്ചിരുന്നു.രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായാണ് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം.എന്നാൽ സബ്സിഡി പ്രഖ്യാപിച്ചതിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു. എൽപിജി സിലിണ്ടറിന് ജൂലൈ 50 രൂപയും മെയ് മാസത്തിൽ രണ്ട് തവണയും വില വർധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *