ന്യൂഡല്‍ഹി: വെള്ളപ്പൊക്ക നിരീക്ഷണത്തിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി കേന്ദ്ര ജല കമ്മീഷന്‍ അധ്യക്ഷന്‍. ഫ്ളഡ് വാച്ച് (floodwatch)എന്ന പേരിൽ പുറത്തിറക്കിയ ആപ് വഴി പൊതുജനങ്ങള്‍ക്ക് വെള്ളപ്പൊക്കം സംബന്ധിച്ച തത്സമയ നിര്‍ദ്ദേശങ്ങളും വിവരങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന പ്രവചനങ്ങളും ആപ്പിൽ ലഭ്യമാകും.
ഉപഭോക്തൃസൗഹൃദമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്പില്‍ ഓഡിയോ ബ്രോഡ്കാസ്റ്റിംഗ് സംവിധാനങ്ങളും ഉണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും വിവരങ്ങള്‍ ലഭ്യമാകും. വെള്ളപ്പൊക്കം സംബന്ധിച്ച തത്സമയ വിവരങ്ങള്‍ ലഭ്യമാകുമെന്നതാണ് ഈ ആപ്പിന്റെ മറ്റൊരു പ്രത്യേകത. രാജ്യത്തുടനീളമുള്ള വെള്ളപ്പൊക്ക സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ആപ്പിലൂടെ അറിയാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. വിവിധയിടങ്ങളില്‍ നിന്ന് തത്സമയം അപ്‌ഡേറ്റ് ചെയ്യുന്ന നദിയുടെ ഒഴുക്കിനെക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ കാണാം. വെള്ളപ്പൊക്ക പ്രവചനം നടത്താന്‍ ഈ ഡേറ്റ ഉപയോഗപ്പെടുത്തുകയും ചെയ്യും.