കേന്ദ്ര സർക്കാരിനെതിരായ പ്രമേയം ഐകകണ്ഠേന പാസാക്കി നിയമസഭ. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പാസാക്കിയത്. ധനകാര്യ കമ്മീഷൻ ശുപാർശ കാറ്റിൽ പറത്തി ഗ്രാൻഡുകൾ തടഞ്ഞുവച്ചു. കേന്ദ്ര നടപടി ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ്. ഭരണഘടനാദത്തമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സർക്കാരിൻ്റെ ചില നടപടികൾ എത്തിച്ചിരിക്കുന്നത് എന്ന് പ്രമേയത്തിൽ വിമർശനം ഉന്നയിച്ചു.
കേന്ദ്ര സർക്കാരിനെതിരായ പ്രമേയം ഐകകണ്ഠേന പാസാക്കി നിയമസഭ
