കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് പുതിയ മേധാവിമാരെ നിയമിച്ചു

Breaking National

കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് പുതിയ മേധാവിമാരെ നിയമിച്ചതായി റിപ്പോർട്ട്. രാഹുല്‍ രസഗോത്രയാണ് ഇൻഡോ തിബത്തൻ പൊലീസ് (ഐ.ടി.ബി.പി) മേധാവി. നിനാ സിങ്ങിനെ സി.ഐ.എസ്.എഫ് (വ്യവസായ സുരക്ഷ സേന ) മേധാവിയായും നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണിവര്‍.
അനീഷ് ദയാല്‍ സിങ്ങാണ് സി.ആര്‍.പി.എഫിന്റെ (സെൻട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്) പുതിയ ഡയറക്ടര്‍ ജനറല്‍. വിവേക് ശ്രീവാസ്തവയെ ഫയര്‍ സര്‍വിസ്, സിവില്‍ ഡിഫൻസ്, ഹോം ഗാര്‍ഡ്സ് ഡയറക്ടര്‍ ജനറലായും നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *