ചൊവ്വയിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഇലോൺ മസ്ക്; മാർസ് ലിങ്ക് പദ്ധതിയമായി സ്പേസ് എക്സ്

മാർസ്‌ലിങ്ക് എന്ന പേരിൽ ചൊവ്വയിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പുതിയ പദ്ധതി ആരംഭിച്ച് സ്‌പേസ് എക്‌സ്. ചൊവ്വ ദൗത്യങ്ങൾക്കായി അയക്കുന്ന ഉപഗ്രഹങ്ങളുടെ സു​ഗമമായ പ്രവർത്തനങ്ങൾക്ക് ചൊവ്വയിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നത് വഴി സഹായകമാകുമെന്നാണ് കരുതുന്നത്. നാസയുടെ നേതൃത്വത്തിലുള്ള മാർസ് എക്‌സ്‌പ്ലോറേഷൻ പ്രോഗ്രാം അനാലിസിസ് ഗ്രൂപ്പിന്റെ യോഗത്തിലാണ് ഇലോൺ മസ്‌ക് തന്റെ പദ്ധതി അവതരിപ്പിച്ചത്. മാർസ്‌ലിങ്ക് എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയിൽ സ്‌പേസ് എക്‌സിന്റെ ഉപഗ്രഹങ്ങൾ വഴിയാണ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ബ്ലൂ ഒറിജിൻ, ലോക്ക്ഹീഡ് മാർട്ടിൻ തുടങ്ങിയ കമ്പനികളും […]

Continue Reading

ഈ ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ…സൂക്ഷിച്ചില്ലേൽ മുട്ടൻ പണി !!

മൈക്രോസോഫ്റ്റ് എഡ്‌ജ് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In). എഡ്‌ജില്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെടുന്ന സൈബര്‍ ഭീഷണിയാണ് ഏജന്‍സി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ഉപയോക്താക്കള്‍ക്കായി ഏജൻസി മുന്നറിയിപ്പും നല്‍കി. എഡ്‌ജ് ബ്രൗസറിലെ പിഴവുകള്‍ മുതലെടുത്ത് റിമോട്ടായി ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയേക്കാം എന്നാണ് മുന്നറിയിപ്പില്‍ വിശദീകരിക്കുന്നത്. ക്രോമിയം അടിസ്ഥാനത്തിലുള്ള എഡ്‌ജ് പ്ലാറ്റ്ഫോമിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് എഡ്‌ജ് 129.0.2792.79ന് മുമ്ബുള്ള സോഫ്റ്റ്‌വെയറുകളെയാണ് ഈ പ്രശ്‌നം ബാധിക്കുക. ഏറ്റവും പുതിയ 129.0.2792.79 വേര്‍ഷന്‍ […]

Continue Reading

വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇനി ആളുകളെ മെൻഷൻ ചെയ്യാം

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റഫോം ആണ് വാട്ട്‌സ്ആപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്ട്‌സ്ആപ്പ് ഓരോ ദിവസവും പുതിയ ഫീച്ചറുകൾ ഉപയോക്താക്കൾക്കായി ഒരുക്കുന്നുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലെ സമാനമായ ഫീച്ചർ വാട്ട്‌സ്ആപ്പിലും എത്തുന്നു. സ്റ്റാറ്റസ് വയ്ക്കുമ്ബോള്‍ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് വാട്‌സ്‌ആപ്പ് പുതുതായി അവതരിപ്പിക്കാൻ പോകുന്നത്. ഇത് സംബന്ധിച്ച്‌ നേരത്തെ റിപ്പോർട്ടുകള്‍ വന്നെങ്കിലും ഉടൻ തന്നെ അവതരിപ്പിക്കും. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള ആളുകളെ ടാഗ് ചെയ്യാൻ ഈ ഫീച്ചർ […]

Continue Reading

നല്ല കിടിലൻ ബാറ്ററി, ഒപ്പം ഫീച്ചേഴ്‌സും: മത്സരം കടുപ്പിക്കാൻ വിവോ വൈ37 പ്രൊ എത്തി

മികച്ച ബാറ്ററി ലൈഫും സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റിന്റെ കരുത്തുമായി വിവോയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ വൈ37 പ്രൊ പുറത്തിറങ്ങി. ചൈനീസ് വിപണിയിലെത്തിയ ഫോൺ 50 മെഗാപിക്സൽ ഡ്യുവൽ റിയർ കാമറ സിസ്റ്റവും ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ യൂണിറ്റുമായിട്ടാണ് വരുന്നത്. ഇതിനൊപ്പം മറ്റനവധി ഫീച്ചറുകളൂം ഫോണിലുണ്ട് 8 ജിബി + 256 ജിബി എന്ന ഒറ്റ സ്റ്റോറേജ് വേരിയന്റുമായാണ് ഈ മോഡൽ എത്തുന്നത്. സിഎൻവൈ 1, 799 (ഏകദേശം 21, 300 രൂപ) […]

Continue Reading

മിണ്ടാനാകാത്തവർക്കും ശബ്ദമായി ഒരു ‘കൈയുറ’ 

സംസാരശേഷി നഷ്ടമായവർ നമുക്കിടയിൽ ഉണ്ട്. പലപ്പോഴും അവരുടെ ആവശ്യങ്ങളെയും പ്രതികരണങ്ങളെയും മറ്റുള്ളവർക്ക് വേണ്ടപോലെ മനസ്സിലാകണമെന്നില്ല. സംസാരശേഷി ഇല്ലാത്തവർക്ക് അവരുടെ മാധ്യമമായി ഒരു റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് വിമുൻ. തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് ഈ യുവ ശാസ്ത്രജ്ഞൻ. കൈയുടെ ചലനങ്ങളെ ശബ്ദങ്ങളും ചിത്രങ്ങളും അക്ഷരങ്ങളുമായി മാറ്റുവാൻ വിമുന്റെ കൈയുറയ്ക്ക് സാധിക്കും. നിലവിൽ കൈയുറ അതിന്റെ അഞ്ചാംപതിപ്പാണ്. ഒട്ടേറെ പരിണാമങ്ങൾക്കുശേഷമാണ് ഇപ്പോഴുള്ള കൂടുതൽ മികവാർന്ന സംവിധാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എഐ സാങ്കേതിക വിദ്യയെ കൂടുതൽ […]

Continue Reading

ടെലിഗ്രാം നിരോധിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ടെലിഗ്രാം മെസഞ്ചര്‍ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളില്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. അതേസമയം, അന്താരാഷ്ട്രതലത്തില്‍ ടെലഗ്രാമിന്റെ സൈബര്‍ സുരക്ഷയെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നതിനിടെ കേന്ദ്ര സര്‍ക്കാരും ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ലൈംഗികചൂഷണം, ലഹരിമരുന്നുകടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരില്‍ ടെലഗ്രാം ആപ്പ് സിഇഒ പാവെല്‍ ദുറോവ് കഴിഞ്ഞ ദിവസം പാരിസില്‍ […]

Continue Reading

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചറെത്തി; വോയ്‌സ് മെസേജുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാം

പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. എഐ സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ വാട്ട്‌സ്ആപ്പ് പുതിയ വോയ്‌സ് ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചർ വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതിലൂടെ വാട്ട്‌സ്ആപ്പിൽ ലഭിക്കുന്ന വോയ്‌സ് സന്ദേശങ്ങൾ ടെക്‌സ്‌റ്റാക്കി മാറ്റാനുള്ള സൗകര്യം വാട്‌സ്ആപ്പിനുള്ളിൽ തന്നെ എത്തുന്നു. വോയ്സ് മെസേജില്‍ പറഞ്ഞ കാര്യങ്ങള്‍ വേഗം എഴുതിയെടുക്കുന്നതിലുള്ള പ്രയാസം ഇല്ലാതാക്കാൻ ഇതുവഴി സാധിക്കും. ഒപ്പം ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കാൻ സാധിക്കാത്ത സാഹചര്യങ്ങളില്‍ അത് ടെക്സ്റ്റായി വായിക്കാനും ഇത് സൗകര്യമൊരുക്കും. ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, […]

Continue Reading

രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകള്‍ വിജയം: അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം: രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്‌ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയിൽ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ ശസ്ത്രക്രിയാ രീതികളുടെ അംഗീകാരമായി അന്നൽസ് ഓഫ് തൊറാസിക് […]

Continue Reading

നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ താല്‍കാലികം മാത്രമെന്ന് ബിഎസ്എന്‍എല്‍

പത്തനംതിട്ട: ചില മേഖലകളില്‍ ബി.എസ്.എന്‍.എല്‍. മൊബൈല്‍ സേവനത്തില്‍ വരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു വരികയാണെന്ന് ബിഎസ്എന്‍എല്‍. പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല്‍ പ്രക്രിയ മൂലമാണ് പ്രശ്നം. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലുള്ള ടവറുകള്‍ കേരളത്തിലും സ്ഥാപിച്ചുവരുകയാണ്. സ്മാര്‍ട്ട് ഫോണുകളല്ലാത്തവ ഉപയോഗിക്കുന്ന ആളുകളില്‍ നല്ലൊരു ശതമാനത്തിന്റെ കൈവശം 2ജി സേവനത്തിന് ഉതകുന്ന കീപ്പാഡ് ഫോണുകളാണുള്ളത്. അതുകൊണ്ട് തന്നെ നിലവിലുള്ള 2ജി, 3ജി ടവറുകളിലെ ഉപകരണങ്ങള്‍ മാറ്റി 4ജി സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പഴയ 2ജി സേവനം നിലനിര്‍ത്താനുള്ള […]

Continue Reading

വ്യാജ വാർത്തകൾ തടയാനുള്ള നീക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് ഗൂഗിൾ

വ്യാജ വാർത്തകൾ തടയാനുള്ള നീക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് ഗൂഗിൾ. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഗൂഗിൾ സെർച്ച്, യൂട്യൂബ് എന്നിവയിലൂടെ വിശ്വാസയോഗ്യമായ തെരഞ്ഞെടുപ്പ് വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളുടേയും ഫാക്ട് ചെക്കർമാരുടേയും കൺസോർഷ്യമായ ഇന്ത്യ ഇലക്ഷൻ ഫാക്ട് ചെക്കിങ് കളക്ടീവായ ‘ശക്തി’ യ്ക്കും ഗൂഗിൾ പിന്തുണ നൽകും. ‘ശക്തി’യുടെ സഹായത്തോടെ ഓൺലൈനിലെ തെറ്റായ വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടൽ.ശക്തി പ്രൊജക്ടിൻ്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങൾക്കും ഫാക്ട് […]

Continue Reading