പ്ലാസ്റ്റിക് ഉപയോ​ഗം പ്രോത്സാഹിപ്പിക്കും;ഡൊണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ: പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന വിവാദ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. പേപ്പര്‍ സ്ട്രോകള്‍ വ്യാപകമാക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്‍റെ തീരുമാനം മണ്ടത്തരം എന്നാണ് ട്രംപിന്റെ നിലപാട്. പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യവുമായാണ് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിചിരിക്കുന്നത്.2020 ലെ തെരഞ്ഞെടുപ്പ് കാലം മുതല്‍ തന്നെ പ്രഖ്യാപിച്ച നിലപാടാണ് തന്‍റെ രണ്ടാമത്തെ തിരിച്ചുവരവിൽ ട്രംപ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലിനീകരണം തടയാന്‍ ലോകത്തെമ്പാടും ശ്രമങ്ങള്‍ നടക്കവെയാണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന ട്രംപിന്‍റെ ആഹ്വാനം.

Continue Reading

10 കോടി ഡിഗ്രി സെല്‍ഷ്യസ് താപനില;കൃത്രിമ സൂര്യനെ സൃഷ്ട്ടിച്ച് ചൈന

ബെയ്‌ജിങ്: ശാസ്ത്ര-സാങ്കേതികരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ചൈന. ഇപ്പോഴിതാ കൃത്രിമ സൂര്യനെ ഉപയോഗിച്ച് ഉയർന്ന താപനില സൃഷ്‍ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. ചൈനയുടെ ‘കൃത്രിമ സൂര്യൻ’ എന്നറിയപ്പെടുന്ന ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറാണ് വീണ്ടും ലോക റെക്കോർഡ് തകർത്തത്. എക്സ്പിരിമെന്‍റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോകാമാക് അഥവാ ഈസ്റ്റ് ( EAST) 1,066 സെക്കൻഡ് നേരത്തേക്ക് സൂപ്പർ-ഹോട്ട് പ്ലാസ്മ നിലനിർത്തുന്നതിൽ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. ഈ നേട്ടം 403 സെക്കൻഡിന്‍റെ മുൻ റെക്കോർഡിന്‍റെ ഇരട്ടിയിലേറെയാണ്.

Continue Reading

യു എസിന്റെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും

വാഷിങ്ടൺ : യു എസിന്റെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റോളിൽ ഇന്ത്യൻ സമയം 10:30 നാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുക. ട്രംപിന്റെ രണ്ടാം വരവിനായി വാഷിങ്ടണിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. അതിശൈത്യം മൈനസ് 6 ഡിഗ്രിയിലെത്തിയതിനാൽ ചടങ്ങ് പൂർണമായും ക്യാപിറ്റോളിലെ റോട്ടൻഡ ഹാളിലായിരിക്കും ചടങ്ങ് നടത്തുക. സ്ഥാനാരോഹണത്തിന് ശേഷമുള്ള പരേഡും ഹാളിൽ തന്നെയായിരിക്കും. കാപ്പിറ്റോൾ വൺ അറീനയാണ് പരേഡ് വേദി.

Continue Reading

ലോകത്ത് പുതുവർഷം പിറന്നു; ആദ്യം വരവേറ്റ് കിരിബാത്തി ദ്വീപ്

ലോകത്ത് പുതുവർഷം പിറന്നു. ആദ്യം പുതുവർഷം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവർഷം പിറന്നത്. തൊട്ട് പിറകെ ന്യൂസിലാൻഡിലും പുതുവർഷമെത്തി. പുതുവത്സരം അവസാനമെത്തുക നാളെ ഇന്ത്യൻ സമയം അഞ്ചരയ്ക്ക് അമേരിക്കയിലെ ബേക്കർ ഐലന്റിലാണ്. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലന്റിലാണ് 2025ന്റെ ആദ്യം പുതുവർഷം എത്തിയത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് പുതുവത്സരം പിറന്നത്. ഇന്ത്യൻ സമയം […]

Continue Reading

ഫാ. ജോസഫ് പുതുശ്ശേരി(87) നിര്യാതനായി

എറണാകുളം – അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ജോസഫ് പുതുശ്ശേരി(M) (87) നിര്യാതനായി. സംസ്കാരം മറ്റൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ വെള്ളിയാഴ്ച്ച (16/08/2024) ഉച്ചകഴിഞ്ഞ് 2. 30 ന് നടക്കും.മാതാപിതാക്കൾ: പുതുശ്ശേരി ഔസേഫ് – ഏലീശ്വ, സഹോദരങ്ങൾ: സെലിൻ, സി. ബെർട്ടില്ല CMC, റോസി, ഫാ. വർഗീസ് പുതുശ്ശേരി CMI, തോമസ് മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ: ജോസഫ് അച്ചന്റെ മൃതദേഹം ആഗസ്റ്റ് 16ന് (വെള്ളിയാഴ്ച്ച) രാവിലെ 7.00 മണിമുതൽ ഉച്ചക്ക് 12.00 വരെ മറ്റൂർ- പിരാരൂർ ഉള്ള […]

Continue Reading

അന്തരിച്ചു

എൻ. പറവൂർ പെരുമ്പടന്ന തെക്കിനേടത്ത് ടി.ഡി.ഫ്രാൻസീസ് (72) അന്തരിച്ചു. മൃതസംസ്ക്കാരം നാളെ (വ്യാഴം) ഉച്ചകഴിഞ് 3 ന് പറവൂർ സെൻ്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിൽ. ഭാര്യ റോസിലി, മക്കൾ പ്രീജോ (ജമൈക്ക ) റൈജോ (ബെംഗളൂരു)മരുമക്കൾ സോണിയ, മാലിനി.

Continue Reading

നിര്യാതയായി

പെരുമ്പാവൂർ: ബെന്നി ബഹനാൻ എം.പി.യുടെ ഭാര്യാമാതാവ് വേങ്ങൂർ കല്ലറയ്ക്കൽ കെ.വി.മത്തായിയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ഏലമ്മ മത്തായി (ലീല – 87) അന്തരിച്ചു. കവളങ്ങാട് താഴത്തൂട്ട് കുടുംബാംഗമാണ്.സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് വേങ്ങൂർ സെൻ്റ് തോമസ് കാതോലിക്കേറ്റ് സെൻ്ററിൽ. മക്കൾ: ഷേർളി, മെറീന, ഷീല, ഷെറി, ഷാനി, ഷിജി. മരുമക്കൾ: ബെന്നി ബഹനാൻ എം പി, സജി മാത്യു, ഷാബു കുര്യാക്കോസ്, പീറ്റർ കുന്നത്ത്, പോൾ.പി. വറുഗീസ്, പൗലോസ് ജേക്കബ്.

Continue Reading

അന്തരിച്ചു

കോലഞ്ചേരി: പട്ടിമറ്റം മേച്ചങ്കര തങ്കമ്മ അവരാച്ചന്‍ (81)അന്തരിച്ചു. പരേത പിറവം കാരിത്തടത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പട്ടിമറ്റം മേച്ചങ്കര എം.ജി. അവരാച്ചന്‍ (കെ.എസ്.ഇ.ബി. റിട്ട. അസിസ്റ്റന്റ് എക്‌സികൃൂട്ടീവ് എന്‍ജിനിയര്‍). മക്കള്‍: സുനിത ജോസ്, അനിത സാബു(അധ്യാപിക ആര്‍.എം.ടി.ടി.ഐ വടവുകോട്), പ്രീതി സിനു (മസ്‌കറ്റ്). മരുമക്കള്‍: ജോസ് ജോസഫ് എം. (റിട്ട. അസോസിയേറ്റ് പ്രൊഫസ്സര്‍, സെയ്ന്റ് പീറ്റേഴ്‌സ് കോളേജ് കോലഞ്ചേരി), ഡോ. സാബു മത്തായി (കരുണ ഡെന്റല്‍ ക്ലിനിക്ക്, പുത്തന്‍കുരിശ്), സിനു കുര്യന്‍(മസ്‌കറ്റ്). സംസ്‌കാര ശുശ്രുഷകള്‍, ശനിയാഴ്ച 10.30 ന് […]

Continue Reading

അന്തരിച്ചു

കോലഞ്ചേരി: നെല്ലാട് വീട്ടൂർ കല്ലറക്കൽ കെ പി ശിവശങ്കരൻ നായർ ( 75) (റിട്ട. നേവി) അന്തരിച്ചു. സംസ്കാരം നടത്തി. സിപിഐ എം മഴുവന്നൂർ ലോക്കൽ കമ്മിറ്റിയംഗം, നെല്ലാട് ക്ഷീരോൽപാദക സംഘം പ്രസിഡന്റ്, നെല്ലാട് വീട്ടൂർ സർവ്വീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി കൃഷ്ണകുമാരി. മക്കൾ: കെ എസ് അനിൽകുമാർ (റിട്ട. നേവി), അഡ്വ. കെ എസ് അരുൺകുമാർ(സിപിഐ എം ജില്ലാ കമ്മിറ്റിയംഗം), കെ എസ് അജയ്കുമാർ (കോലഞ്ചേരി […]

Continue Reading