മസ്തകത്തിന് പരിക്കേറ്റ് ചികിത്സ നല്‍കി കാ‌ട്ടിലേക്ക് വിട്ട ആന വീണ്ടും അതിരപ്പിള്ളിയിൽ

തൃശൂർ: മസ്തകത്തിന് പരിക്കേറ്റ് ചികിത്സ നല്‍കി കാ‌ട്ടിലേക്ക് വിട്ട ആന വീണ്ടും അതിരപ്പിള്ളിയിലെത്തി. വൈകുന്നേരം ആറിന് എലിച്ചാണി ഭാഗത്തായാണ് ആനയെ കണ്ടെത്തിയത്.വെള്ളം കുടിക്കുന്നതിനായാണ് ആന എത്തിയതെന്നും ആരോഗ്യവാനായി ഇരിക്കുന്നുവെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

Continue Reading

പ്രിയങ്ക ​ഗാന്ധി എംപി നാളെ വയനാട്ടിലെത്തും;നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

ദില്ലി: പ്രിയങ്ക ​ഗാന്ധി എംപി നാളെ വയനാട്ടിൽ എത്തും.വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കുകയും ശേഷം ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെയും കാണും. നാളെ ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പ്രിയങ്ക ​ഗാന്ധി ബത്തേരിയിലെ വിജയന്റെ വീട്ടിലെത്തുക.

Continue Reading

ഡയാലിസിസ് സെന്റർ മന്ദിരം ആശീർവദിച്ചു

അങ്കമാലി സെൻ്റ് ജോർജ്ജ് ബസിലിക്ക സൊസൈറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡി പോൾ സെൻ്റ് തോമസ് കോൺഫ്രൻസിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജോസ് ദേവസ്സി മഞ്ഞളി മെമ്മോറിയൽ ബ്ലെസ്സഡ് ഓസാനാം ഡയാലിസ് സെൻ്ററിൻ്റെ നിർമ്മാണം പൂർത്തിയായ മന്ദിരത്തിൻ്റെ ആശീർവാദവും സമ്മേളനവും അങ്കമാലിയിൽ നടന്നു. ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ ആശീർവാദം നിർവ്വഹിച്ചു. എൽ.എഫ് ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തു പറമ്പിൽ, അങ്കമാലി നഗരസഭ ചെയർപേഴ്സൺ സിനി മനോജ്, കൗൺസിലർമാർ, വൈദീകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന […]

Continue Reading

റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനു പിന്നാലെയാണ് സമരം പിൻവലിച്ചത്. വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി വേതന പാക്കേജ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് വിശദമായി പഠിച്ചതിന് ശേഷം അംഗീകരിക്കമെന്ന് മന്ത്രി അറിയിച്ചു. എല്ലാ മാസത്തെയും വേതനം 15-ാം തീയതിക്ക് മുമ്പ് നൽകും.

Continue Reading

പൂപ്പാറയിൽ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ഇടുക്കി: പൂപ്പാറയിൽ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ഈശ്വറാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശിയായ പ്രേംസിംഗിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂപ്പാറക്ക് സമീപം തലക്കുളത്തുള്ള ഏലത്തോട്ടത്തിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് ഈശ്വറും പ്രേംസിംഗും തമ്മിൽ താമസ സ്ഥലത്തു വച്ച് വാക്കേറ്റമുണ്ടായത്. വാക്കേറ്റത്തെ തുടർന്നുണ്ടായ കയ്യാങ്കളിക്കിടെ ഈശ്വറിനെ പ്രേം സിംഗ് കല്ലുകൊണ്ടും വടികൊണ്ടും മർദ്ദിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്ത് താമസിക്കുന്നവർക്കൊപ്പം പ്രേംസിംഗും ചേർന്നാണ് ഈശ്വറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തലക്കേറ്റ പരിക്ക് ഗുരുതരമായിരുന്നതിനാൽ […]

Continue Reading

പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി

കല്‍പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയിരിക്കുന്നത്. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. സിസിഎഫ് ഉടന്‍ മാധ്യമങ്ങളെ കാണും. കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. കഴുത്തിലാണ് ആഴത്തിലുള്ള ഒരു മുറിവുള്ളത്. നരഭോജി കടുവ തന്നെയാണ് ചത്തതെന്നാണ് വിവരം. കടുവയെ ബേസ് ക്യാംപിലേക്ക് കൊണ്ടു പോയി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ.കൊണ്ടോട്ടി മേലങ്ങാടി സ്വദേശി ഷാമിൽ (16)-നെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി ഇഎംഇ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷാമിൽ.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Continue Reading

പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ.കൊണ്ടോട്ടി മേലങ്ങാടി സ്വദേശി ഷാമിൽ (16)-നെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി ഇഎംഇ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷാമിൽ.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Continue Reading

സംസ്ഥാനത്ത് മദ്യവില കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടി. വില വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനുമാണ് വില കൂട്ടിയത്. ബെവ്‌കോ നിർമ്മിക്കുന്ന ജവാൻ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇതോടെ വില 650 രൂപയായി.മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

Continue Reading

തിരുവനന്തപുരത്ത് പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു;സംഭവം ഗവർണറുടെ പ്രസംഗത്തിനിടെ

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടനെ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.ഗവർണറുടെ സമീപത്ത് നിൽക്കുകയായിരുന്നു കമ്മീഷണർ. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാനായി വന്ന സമയത്താണ് അടുത്ത് നിന്ന കമ്മീഷണർ കുഴഞ്ഞുവീണത്.

Continue Reading