വീട്ടിലെ പ്രസവം യുവതിക്ക് ദാരുണന്ധ്യം

മലപ്പുറം: കോഡൂരില്‍ വീട്ടില്‍ വച്ചുള്ള പ്രസവത്തിനിടെ ചട്ടിപ്പറമ്പ് സ്വദേശിനി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ കൂടുന്നു. ആശുപത്രിയില്‍ പോയി യുവതി പ്രസവിക്കുന്നതിന് ഭര്‍ത്താവ് സിറാജുദ്ദീന്‍ എതിരായിരുന്നുവെന്നും ഇതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കുന്നത്.അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ് സിറാജുദ്ദീന്‍. അസ്മയുടെ ആദ്യ രണ്ടുപ്രസവവും ആശുപത്രിയിലായിരുന്നു. പിന്നീട് ഇയാള്‍ ചികിത്സ പഠിച്ചു. തുടര്‍ന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ വച്ചാണ് നടത്തിയത്. അതില്‍ അഞ്ചാമത്തെ പ്രസവത്തിനിടയിലാണ് അസ്മ മരിക്കുന്നത്. അസ്മയും […]

Continue Reading

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

പാലക്കാട്: മുണ്ടൂർ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. അലന്റെ അമ്മ വിജിയ്ക്കും പരുക്കേറ്റു. വീട്ടിലേക്ക് പോകുന്നതിനിടയിൽ ആയിരുന്നു ആനയുടെ ആക്രമണം.കാട്ടാന പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അലൻ മരിച്ചിരുന്നു. മാതാവ് വിജിക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിജിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒറ്റായാനാണ് അലനെയും മാതാവിനെയും ആക്രമിച്ചതെന്നാണ് വിവരം. ബഹളം കേട്ട് നാട്ടുകാർ […]

Continue Reading

പാർട്ടി കോൺഗ്രസിന്‍റെ സമാപനവേദിയിൽ എമ്പുരാൻ പരാമർശിച്ച് മുഖ്യമന്ത്രി

മധുര: പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയില്‍ എമ്പുരാന്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന്‍ ആക്രമിക്കപ്പെട്ടെന്ന് പിണറായി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമാപനവേദിയില്‍ പരാമര്‍ശിച്ചു. സിബിഎഫ്സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ വിഭജന രാഷ്ട്രീയമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മണിപ്പൂര്‍ വിഷയവും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്തി. ഇന്ത്യയിൽ വിഭജന രാഷ്ട്രീയമാണ് എന്ന് വിമര്‍ശിച്ച പിണറായി കേന്ദ്ര അവഗണനക്കെതിരെ കേരളവും […]

Continue Reading

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ഫ്യൂച്ചര്‍ കേരള മിഷന്‍ പ്രഖ്യാപിച്ചു: വേണു രാജമണി ചെയര്‍മാന്‍

കൊച്ചി: ലോകോത്തര നിലവാരമുള്ള വ്യാവസായികാധിഷ്ടിത വിദ്യാഭ്യാസം, വിദ്യാര്‍ത്ഥികളെ തൊഴില്‍ അവസരങ്ങളുമായി ബന്ധിപ്പിക്കുക, സംരംഭകത്വം വളര്‍ത്തുക, സ്ത്രീ ശാക്തീകരണം, സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നിവയിലൂടെ കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഫ്യൂച്ചര്‍ കേരള മിഷന്‍ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെയിന്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വിഭാവനം ചെയ്തതാണ് പദ്ധതി. മിഷന്‍ ചെയര്‍മാനായി മുന്‍നയതന്ത്ര ഉദ്യോഗസ്ഥനും നെതര്‍ലണ്ടിലെ മുന്‍ ഇന്ത്യന്‍ […]

Continue Reading

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സുകാന്തിൻ്റെ പങ്കാളിത്തം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനായ സുകാന്തിന് എതിരെ ഐബി. മരണത്തില്‍ സുകാന്തിന്റെ പങ്കാളിത്തം ഐബി സ്ഥിരീകരിച്ചു. ഐബി ഉദ്യോഗസ്ഥയില്‍ നിന്ന് സുകാന്ത് പലതവണയായി പണം വാങ്ങിയതായും ഐബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് . സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് ഇത് എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഐബി കൊച്ചി യൂണിറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറി. സുകാന്തിന് എതിരെ വകുപ്പ് തല നടപടി ഉണ്ടാക്കും.സുകാന്തും മകളും ഒടുവില്‍ സംസാരിച്ചതിന്റെ വിശദാംശം പൊലീസിനറിയാമെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞു. സുകാന്തിന്റെ […]

Continue Reading

ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്

കൊച്ചി: പൃഥിരാജിനൊപ്പം ആന്‍റണി പെരുന്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 2022ലെ റെയ്ഡിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളു‍ടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത് .ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്. ഈ സിനിമകളുടെ ഓവർസീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹൻലാലിന് ദുബായിൽ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്‍റെ ആശീർവാദ് ഫിലിംസിൽ 2022ൽ റെഡ് […]

Continue Reading

എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

കൊച്ചി: എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കാസർകോട് സ്വദേശി അമ്പിളി ആണ് മരിച്ചത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Continue Reading

എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്

തിരുവനന്തപുരം:ഇന്ന് എട്ടാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ നാളെ രക്ഷാകർത്താക്കളെ അറിയിക്കുകയും ആ കുട്ടികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ അധിക ക്ലാസ്സുകൾ നടത്തും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷ നടക്കും. തുടർന്ന് ഏപ്രിൽ 30 ന് ഫലപ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് 1229 സർക്കാർ സ്‌കൂളുകളിലും 1434 എയ്ഡഡ് സ്‌കൂളുകളിലും 473 അൺഎയ്ഡഡ് സ്‌കൂളുകളിലുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം […]

Continue Reading

ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

കോഴിക്കോട്: ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് ഇടിമിന്നലേറ്റ് മരിച്ചത്.ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്. വീടിന് പുറത്ത്  നിൽക്കുമ്പോൾ ഇടിമിന്നലേറ്റ്പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

ഇതുവരെ നിർമ്മിക്കപ്പെട്ടത് 700 മില്യൺ ഗിബ്ലി ചിത്രങ്ങൾ ; കണക്ക് പുറത്ത് വിട്ട് സാം ആൾട്ട്മാൻ

സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ് ചാറ്റ് ജിപിടി-4ഒയുടെ ഇമേജ് ജനറേറ്റർ ഒരുക്കിയ ഗിബ്ലി ചിത്രങ്ങൾ.സംഭവം തരംഗമായതോടെ ആളുകൾ മുഴുവൻ ചിത്രങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണ് , ഇത്തരത്തിൽ 700 മില്യൺ ചിത്രങ്ങളാണ് ഇതുവരെ ജനറേറ്റ് ചെയ്യപ്പെട്ടതെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. ഇത് സംബന്ധിച്ച വിവരം ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ തന്നെയാണ് കഴിഞ്ഞ ദിവസം തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്.വെബിൽ ഇപ്പോൾ ചാറ്റ് ജിപിടി വേഗത്തിലാണെന്നും, പ്രശ്നങ്ങൾ പരിഹരിക്കാൻ ടീം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും […]

Continue Reading