ചായ കുടിച്ചു കൊണ്ടിരിക്കെ ആറു വയസുകാരി കുഴഞ്ഞു വീണു മരിച്ചു

പാലാ.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും.മഞ്ചു സോണിയുടെയും മകൾ ജുവാനാ സോണി (6) അന്തരിച്ചു.പിതാവായ സോണിയുടെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏക പുത്രി കുഴഞ്ഞ് വീണത്.  ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

ഗുജറാത്തിൽ പടക്ക നിര്‍മ്മാണശാലയിൽ വൻ സ്ഫോടനം

അഹമ്മദാബാദ്: ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 17 തൊഴിലാളികൾ മരിച്ചു. ഗുജറാത്ത് ഡീസയിലെ പടക്ക നിര്‍മ്മാണശാലയിലും ഗോഡൗണിലുമാണ് സ്ഫോടനമുണ്ടായിരിക്കുന്നത്.കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായതാണ് മരണനിരക്ക് കൂടാൻ കാരണം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Continue Reading

പുതിയ സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായി. സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് 2025-26 സാമ്പത്തിക വർഷത്തിന് തുടക്കമാകുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം മാറ്റം വരുത്തുന്നുണ്ട്.മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ യുപിഐ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്യുന്നു . സൈബര്‍ തട്ടിപ്പുകള്‍ തടയാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍. ജീവനക്കാര്‍ക്കുള്ള പുതിയ പെൻഷൻ സ്കീം ഇന്ന്മുതല്‍ നിലവില്‍ […]

Continue Reading

ഒൻപത് മാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ച നിലയിൽ

കോട്ടയം: ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തുണ്ട്.

Continue Reading

പുതിയ സാമ്പത്തിക വർഷത്തിലും കുതിച്ചുയർന്ന് സ്വർണ്ണ വില ; 68000 കടന്നു

കൊച്ചി: പുതിയ സാമ്പത്തിക വർഷത്തിലും കുതിച്ചുയർന്ന് സ്വർണ്ണ വില. ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Continue Reading

രാജ്യത്ത് വീണ്ടും ഗ്യാസ് സിലിണ്ടറുകൾക്ക് വില കുറഞ്ഞു

ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി. കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ എൽപിജിയെ ആശ്രയിക്കുന്നവര്‍ക്ക് ഈ ക്രമീകരണം കുറച്ച് ആശ്വാസം നൽകും.ഗാർഹിക എല്‍പിജി വില മാറ്റമില്ലാതെ തുടരുന്നു.

Continue Reading

പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നു മുതൽ ടോൾ നിരക്കിൽ വർധന; പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ തീരുമാനം

തൃശ്ശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നു മുതൽ ടോൾ നിരക്കിൽ വർധന. ടോൾ പിരിവ് ആരംഭിച്ചത് മുതൽ ഇത് അഞ്ചാം തവണയാണ് പന്നിയങ്കരയിൽ നിരക്ക് വർധനയുണ്ടാവുന്നത്. കാർ, ജീപ്പ് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കാണ് ടോൾ നിരക്ക് കൂട്ടിയിരിക്കുന്നത് . എന്നാൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിച്ചാൽ തടയുമെന്ന് നാട്ടുകാർ വ്യക്തമാക്കി.പ്രദേശവാസികൾക്കുള്ള സൗജന്യ യാത്ര ഇന്നു മുതൽ നിർത്തലാക്കുമെന്നും ഏഴര കിലോമീറ്റർ പരിധിയിലുള്ള അപേക്ഷ നൽകിയവർക്ക് മാത്രമേ സൗജന്യം അനുവദിക്കുകയുള്ളൂവെന്നുമാണ് ടോൾ കമ്പനി പറയുന്നത്. നാട്ടുകാരിൽ നിന്ന് ടോൾ പിരിച്ചാൽ […]

Continue Reading

ഇന്ത്യയില്‍ കാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പയനിയര്‍

കൊച്ചി : 2026-ല്‍ ഇന്ത്യയില്‍ കാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പയനിയര്‍ കോര്‍പ്പറേഷന്‍.2023-ല്‍ രാജ്യത്ത് ഗവേഷണ വികസന കേന്ദ്രം സ്ഥാപിതമായതിനെത്തുടര്‍ന്ന്, ഈ സംരംഭത്തിലൂടെ പയനിയര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സാന്നിധ്യവും വര്‍ധിപ്പിക്കും. കൂടാതെ, പുറത്തുനിന്നുള്ള എക്‌സിക്യൂട്ടീവുകളെയും വ്യവസായ വിദഗ്ധരെയും കൊണ്ടുവരികയും ഇന്ത്യയിലും ജര്‍മ്മനിയിലും ഗവേഷണ വികസന സൗകര്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ആഗോളതലത്തില്‍ ഒരു പ്രധാന സ്ഥാനം കൈവരിക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചുവരികയാണ്. ജപ്പാന് പുറത്തുള്ള പ്രധാന വിപണികളിലൊന്നായാണ് പയനിയര്‍ ഇന്ത്യയെ കണക്കാക്കുന്നത്. പ്രാദേശിക കരാറുകാരുമായി സഹകരിച്ച് കാര്‍ ഉല്‍പ്പന്നങ്ങളുടെ പ്രാദേശിക […]

Continue Reading

പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് പിഴയിട്ട് എംവിഡി

പത്തനംതിട്ട: പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുതിരിക്കുന്നത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആർടിസി ഓർഡിനറി ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി.250 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

Continue Reading

ഇത് ചരിത്ര നേട്ടം;200 കോടി ക്ലബ്ബിൽ ഇടം നേടി എമ്പുരാൻ

മോഹ​ൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് പുത്തൻ നേട്ടം. ചിത്രം ആ​ഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുനിൽക്കേയാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോഹൻലാലാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആദ്യം അറിയിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലെത്തിയത്. എമ്പുരാൻ ചരിത്രം സൃഷ്ടിച്ചുവെന്നാണ് പ്രത്യേക പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്. നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. അതേസമയം […]

Continue Reading