പ്ലാസ്റ്റിക് ഉപയോ​ഗം പ്രോത്സാഹിപ്പിക്കും;ഡൊണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ: പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന വിവാദ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. പേപ്പര്‍ സ്ട്രോകള്‍ വ്യാപകമാക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്‍റെ തീരുമാനം മണ്ടത്തരം എന്നാണ് ട്രംപിന്റെ നിലപാട്. പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യവുമായാണ് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിചിരിക്കുന്നത്.2020 ലെ തെരഞ്ഞെടുപ്പ് കാലം മുതല്‍ തന്നെ പ്രഖ്യാപിച്ച നിലപാടാണ് തന്‍റെ രണ്ടാമത്തെ തിരിച്ചുവരവിൽ ട്രംപ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലിനീകരണം തടയാന്‍ ലോകത്തെമ്പാടും ശ്രമങ്ങള്‍ നടക്കവെയാണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന ട്രംപിന്‍റെ ആഹ്വാനം.

Continue Reading

10 കോടി ഡിഗ്രി സെല്‍ഷ്യസ് താപനില;കൃത്രിമ സൂര്യനെ സൃഷ്ട്ടിച്ച് ചൈന

ബെയ്‌ജിങ്: ശാസ്ത്ര-സാങ്കേതികരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ചൈന. ഇപ്പോഴിതാ കൃത്രിമ സൂര്യനെ ഉപയോഗിച്ച് ഉയർന്ന താപനില സൃഷ്‍ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. ചൈനയുടെ ‘കൃത്രിമ സൂര്യൻ’ എന്നറിയപ്പെടുന്ന ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറാണ് വീണ്ടും ലോക റെക്കോർഡ് തകർത്തത്. എക്സ്പിരിമെന്‍റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോകാമാക് അഥവാ ഈസ്റ്റ് ( EAST) 1,066 സെക്കൻഡ് നേരത്തേക്ക് സൂപ്പർ-ഹോട്ട് പ്ലാസ്മ നിലനിർത്തുന്നതിൽ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. ഈ നേട്ടം 403 സെക്കൻഡിന്‍റെ മുൻ റെക്കോർഡിന്‍റെ ഇരട്ടിയിലേറെയാണ്.

Continue Reading

യു എസിന്റെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും

വാഷിങ്ടൺ : യു എസിന്റെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റോളിൽ ഇന്ത്യൻ സമയം 10:30 നാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുക. ട്രംപിന്റെ രണ്ടാം വരവിനായി വാഷിങ്ടണിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. അതിശൈത്യം മൈനസ് 6 ഡിഗ്രിയിലെത്തിയതിനാൽ ചടങ്ങ് പൂർണമായും ക്യാപിറ്റോളിലെ റോട്ടൻഡ ഹാളിലായിരിക്കും ചടങ്ങ് നടത്തുക. സ്ഥാനാരോഹണത്തിന് ശേഷമുള്ള പരേഡും ഹാളിൽ തന്നെയായിരിക്കും. കാപ്പിറ്റോൾ വൺ അറീനയാണ് പരേഡ് വേദി.

Continue Reading

ലോകത്ത് പുതുവർഷം പിറന്നു; ആദ്യം വരവേറ്റ് കിരിബാത്തി ദ്വീപ്

ലോകത്ത് പുതുവർഷം പിറന്നു. ആദ്യം പുതുവർഷം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവർഷം പിറന്നത്. തൊട്ട് പിറകെ ന്യൂസിലാൻഡിലും പുതുവർഷമെത്തി. പുതുവത്സരം അവസാനമെത്തുക നാളെ ഇന്ത്യൻ സമയം അഞ്ചരയ്ക്ക് അമേരിക്കയിലെ ബേക്കർ ഐലന്റിലാണ്. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലന്റിലാണ് 2025ന്റെ ആദ്യം പുതുവർഷം എത്തിയത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് പുതുവത്സരം പിറന്നത്. ഇന്ത്യൻ സമയം […]

Continue Reading

മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?: ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ച ശനിയാഴ്ച 

റോമി കുര്യാക്കോസ് യു കെ: ‘മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?’ എന്ന വിഷയത്തിൽ യു കെയിൽ ചർച്ച സംഘടിപ്പിക്കുന്നു. കോൺഗ്രസ്‌ പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങൾ അടക്കം നടത്തുന്ന മാധ്യമ പൊള്ളത്തരം തുറന്നു കാട്ടുക, ആസ്വാദരുടെ മുന്നിൽ പുകമറ സൃഷ്ടിച്ചുകൊണ്ട് വസ്തുതകൾ വികലമാക്കി അവതരിപ്പിക്കുന്ന തെറ്റായ മാധ്യമധർമ്മം എടുത്തു കാട്ടുക എന്നീ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ഓ ഐ സി സി (യു കെ) ആണ് ആഭിമുഖ്യത്തിലാണ് ചർച്ചക്ക് കളമൊരുക്കുന്നത്. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി […]

Continue Reading

ഇന്ത്യയുടെ അടിത്തറ നെഹ്‌റു വിഭാവനം ചെയ്ത രാഷ്ട്രനിർമ്മാണത്തിന്റെ അടിസ്ഥാന ആശയങ്ങൾ: അഡ്വ. എ ജയശങ്കർ; നെഹ്‌റുവിയൻ ചിന്തകൾ ആസ്പദമാക്കി ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച ചർച്ച കാലികപ്രസക്തമായി

റോമി കുര്യാക്കോസ് കവൻട്രി: ‘ഇന്നത്തെ ഇന്ത്യയിൽ നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച ചർച്ചാക്ലാസ് വിഷയത്തിന്റെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേംബ്രിഡ്ജ് മേയറും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവരാണ് കവൻട്രിയിലെ ടിഫിൻബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ച ചർച്ചാ ക്ലാസുകൾ നയിച്ചത്‌. ഒ ഐ സി […]

Continue Reading

സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിൽ കുടുംബം

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിൽ കുടുംബം. അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ സിദ്ധാ‍ർത്ഥന്റെ മരണത്തിലുള്ള അന്വേഷണം അട്ടിമറിക്കപെടാമെന്ന് അച്ഛൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു. ജുഡീഷ്യൽ അന്വേഷണം വേണം എന്ന് ആവശ്യപ്പെടും. പ്രതികൾ ഓരോ കള്ളങ്ങൾ പറയുകയാണ്. ആദ്യം സിദ്ധാർഥൻ പാർട്ടിക്കാരനെന്ന് പറഞ്ഞു. പിന്നീട് കള്ളക്കേസിൽ കുടുക്കാൻ നോക്കി. കേസ് അട്ടിമറിക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. കുറ്റം ചെയ്തവർ ഭാരവാഹികളാണെന്നും സിദ്ധാർത്ഥന്റെ അച്ഛൻ പറഞ്ഞു.

Continue Reading

കൗമാരക്കാർ ‘സോഷ്യൽ മീഡിയ’ ഉപയോഗിക്കേണ്ട’, നിരോധിക്കാനൊരുങ്ങി റിഷി സുനക് സർക്കാർ

യു.കെ: പ്രധാനമന്ത്രി റിഷി സുനകിന്റെ നേതൃത്വത്തിലുള്ള യു.കെ സർക്കാർ, 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന കാര്യം പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് കൗമാരക്കാരെ സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. കൗമാരക്കാരിലുള്ള സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കുന്ന ഒരു ബ്രിട്ടീഷ് സ്ഥാപനത്തിലെ സ്രോതസ്സുകളെ അടിസ്ഥാനമാക്കി ബ്ലൂംബെർഗാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു.കെ ഗവൺമെന്റിലെ സെക്രട്ടറിമാർ ഈ വിഷയത്തിൽ സമഗ്രമായ ചർച്ചകൾ ആരംഭിക്കാൻ പോവുകയാണെന്നും, തെളിവുകൾ ലഭിക്കുന്നതിന് അനുസരിച്ച് അടുത്ത വർഷം […]

Continue Reading