അനധികൃത കുടിയേറ്റശ്രമം; എട്ടുപേർ മരിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തെക്കന്‍ പസഫിക് തീരത്ത് ബോട്ടപകടത്തില്‍ ഏഷ്യയില്‍ നിന്നുള്ള എട്ട് പേര്‍ മരിച്ചു. യു.എസിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. ഇക്കൂട്ടത്തില്‍ ഒരു യാത്രക്കാരന്‍ മാത്രമാണ് രക്ഷപ്പെട്ടത്. മെക്സിക്കോ~ഗ്വാട്ടിമാല അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ കിഴക്കുള്ള പ്ളായ വിസെന്റെയിലെ കടല്‍ത്തീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മെക്സിക്കോ കടന്ന് യു.എസ് അതിര്‍ത്തിയിലെത്താന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന പാതയാണ് ഈ പ്രദേശം. ഭൂരിഭാഗം കുടിയേറ്റക്കാരും കര വഴിയാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ ചിലര്‍ മെക്സിക്കോയ്ക്കുള്ളിലെ ഇമിഗ്രേഷന്‍ […]

Continue Reading

യുക്രെയ്നിൽ റഷ്യയുടെ വ്യോമാക്രമണത്തിൽ 16 പേർ‌ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്നിൽ റഷ്യയുടെ വ്യോമാക്രമണത്തിൽ 16 പേർ‌ കൊല്ലപ്പെട്ടു. ഒഡേസയിയിലെ ബ്ലാക്ക് സീ പോർട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കൊല്ലപ്പട്ടവരിൽ രക്ഷാപ്രവർത്തകരും ഉൾപ്പെടും. 55 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡേസയിൽ റഷ്യ നടത്തിയ ആക്രമണം ശത്രുവിന്റെ ബലഹീനതയാണ് കാണിക്കുന്നതെന്നും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സമയത്ത് ജനങ്ങളെ ആക്രമിക്കുകയാണ് റഷ്യ ചെയ്തതെന്നുമാണ് കീവിൽ നിന്നുള്ള ഔദ്യോ​ഗിക പ്രതികരണം.

Continue Reading

എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിഷ്‌കോവ

എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിഷ്‌കോവ.28 വർഷങ്ങൾക്ക് ശേഷമാണ് മത്സരം ഇന്ത്യയിൽ നടന്നത്. മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ലോക സുന്ദരി മത്സരം നടന്നത്. 115 രാജ്യങ്ങളിൽ നിന്നുള്ള മത്സരാത്ഥികൾ പങ്കെടുത്തു.കഴിഞ്ഞവർഷത്തെ ജേതാവ്‌ പോളണ്ടിന്റെ കരോലിന ബിലാവ്‌സ്‌ക ക്രിസ്റ്റീനയെ കിരീടമണിയിച്ചു. ബിരുദ വിദ്യാർഥിയായ ക്രിസ്റ്റിന പിഷ്‌കോ ഫൗണ്ടേഷൻ സ്ഥാപിച്ച്‌ സാമൂഹിക പ്രവർത്തനവും നടത്തുകയാണ്. മിസ് ലെബനനാണ് ആദ്യ റണ്ണർ അപ്പ്.ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ആദ്യ എട്ടിൽ ഇടം നേടിയെങ്കിലും പിന്നീട് ആദ്യ […]

Continue Reading

സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിൽ കുടുംബം

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിൽ കുടുംബം. അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ സിദ്ധാ‍ർത്ഥന്റെ മരണത്തിലുള്ള അന്വേഷണം അട്ടിമറിക്കപെടാമെന്ന് അച്ഛൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു. ജുഡീഷ്യൽ അന്വേഷണം വേണം എന്ന് ആവശ്യപ്പെടും. പ്രതികൾ ഓരോ കള്ളങ്ങൾ പറയുകയാണ്. ആദ്യം സിദ്ധാർഥൻ പാർട്ടിക്കാരനെന്ന് പറഞ്ഞു. പിന്നീട് കള്ളക്കേസിൽ കുടുക്കാൻ നോക്കി. കേസ് അട്ടിമറിക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. കുറ്റം ചെയ്തവർ ഭാരവാഹികളാണെന്നും സിദ്ധാർത്ഥന്റെ അച്ഛൻ പറഞ്ഞു.

Continue Reading

അമേരിക്കയില്‍ ഡേറ്റിങ് ആപ്പില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് : യുവതിക്ക് കോടികള്‍ നഷ്ടമായി

വാഷിങ്ടണ്‍: ഡേറ്റിങ് ആപ്പില്‍ പരിചയപെട്ട ‘സുഹൃത്തിന്റെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ടെക്കി യുവതിയിക്ക് 3.73 കോടി രൂപ.അമേരിക്കയിലെ ഫിലഡെല്‍ഫിയയില്‍ ടെക്കിയായ ഇന്ത്യന്‍ യുവതിയാണ് ഓണ്‍ലൈന്‍ വഴിയുള്ള ക്രിപ്‌റ്റോ തട്ടിപ്പിനിരയായത്. 37-കാരിയായ ശ്രേയ ദത്തയാണ് ഡീപ്‌ഫേക്ക് വീഡിയോ അടക്കം ഉപയോഗിച്ചുള്ള തട്ടിപ്പിനിരയായത്.ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ടയാള്‍ നിര്‍ദേശിച്ചതനുസരിച്ച്‌ വ്യാജ ക്രിപ്‌റ്റോ ആപ്പില്‍ പണം നിക്ഷേപിച്ച യുവതിക്ക് ഇതെല്ലാം നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ഡേറ്റിങ് ആപ്പായ ‘ഹിഞ്ചി’ലൂടെ കഴിഞ്ഞ ജനുവരിയിലാണ് ‘ആന്‍സല്‍’ എന്നയാളെ ശ്രേയ ദത്ത പരിചയപ്പെട്ടത്. ഫിലഡെല്‍ഫിയയിലെ വൈന്‍ വ്യാപാരിയാണെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്. […]

Continue Reading

അമേരിക്കയില്‍ ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കുന്നു

ഓണ്‍ലൈൻ പേയ്മെന്റ് ആപ്പുകളില്‍ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നില്‍ക്കുന്ന ആപ്പ് എന്നതാണ് ഗൂഗിള്‍ പേയുടെ പ്രത്യേകത.ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയില്‍ അത്ര പ്രചാരമില്ല. അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്കുള്ള നിർദ്ദേശം. അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിള്‍ പേ ആപ്പിന്റെ സേവനം നിർത്താൻ കാരണം. ജൂണ്‍ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയില്‍ […]

Continue Reading

ഡൊണാള്‍ഡ് ട്രംപിന് വായ്പ തട്ടിപ്പ് കേസില്‍ തിരിച്ചടി

ന്യൂയോര്‍ക്ക്: അധിക വായ്പ നേടാന്‍ വ്യാജരേഖകള്‍ ചമച്ച കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി.ബിസിനസ് മൂല്യം പെരുപ്പിച്ച്‌ കാട്ടി ബാങ്കുകളെ കബളിപ്പിച്ച കേസില്‍ 354.9 മില്യണ്‍ ഡോളര്‍ പിഴയായി നല്‍കണമെന്ന് ന്യൂയോര്‍ക്ക് കോടതി വിധിച്ചു. മൂന്നുവര്‍ഷത്തേക്ക് കമ്ബനി ഓഫിസറായോ ഡയറക്ടറായോ പ്രവര്‍ത്തിക്കാനും ട്രംപിന് വിലക്കുണ്ട്. ട്രംപിന്റെ മക്കളായ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവര്‍ നാലു മില്യണ്‍ വീതം പിഴ അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇരുവര്‍ക്കും രണ്ടുവര്‍ഷത്തേക്ക് കമ്ബനി ഡയറക്ടറായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. […]

Continue Reading

അമേരിക്കയിലെ കൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു

അമേരിക്കയിലെ കൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ചീഫ്‌സ് സൂപ്പർ ബൗൾ വിജയത്തിന് പിന്നാലെ നടന്ന വിജയ റാലിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ജനക്കൂട്ടത്തിനിടയിലേക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തു നിന്നും ഒരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Continue Reading

Dr. Chandrika Surendran Receives Prestigious Indo-Thai Educational Award

In a ceremony filled with esteemed dignitaries and luminaries from the academic world, Dr. Chandrika Surendran was honored with the Indo-Thai Educational Award for the best spiritual orator and motivational coach. The prestigious accolade was presented by Dr. Chaiwat Phuakono, representing Surathani Rajabat University, Thailand. The event, held in Bangkok and organized by Pharanakhon Rajabhat […]

Continue Reading

പൊതുതിരഞ്ഞെടുപ്പ് ദിവസത്തിൽ പാകിസ്താനിൽ വെടിവെയ്പ്പ്

പൊതുതിരഞ്ഞെടുപ്പ് ദിവസത്തിൽ പാകിസ്താനിൽ വെടിവെയ്പ്പ്. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കനത്ത സുരക്ഷയില്‍ പാകിസ്താന്‍ ദേശീയ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടരുകയാണ്. ദേശീയ കൗണ്‍സിലിലെ 336 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് എന്‍, ഇമ്രാന്‍ ഖാന്റെ പിടിഐ എന്നീ പാര്‍ട്ടികളാണ് അധികാരത്തിന് വേണ്ടി മത്സരിക്കുന്നത്. അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര സുരക്ഷയുമായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങള്‍. […]

Continue Reading