റഷ്യന്‍ സേനയ്ക്ക് നേരെയുള്ള യുക്രൈന്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി മരിച്ചു

റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ നായരങ്ങാടി സ്വദേശി സന്ദീപ് ( 36 ) ആണ് മരിച്ചത്. എമ്പസിയില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്‍ നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു.

Continue Reading

എസ്എസ്എല്‍വി വിക്ഷേപണം വിജയം: ഇഒഎസ്-08 ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണത്തിന് പുത്തന്‍ കാല്‍വെപ്പ്. ഇന്ത്യയുടെ പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് 08 വിക്ഷേപിച്ചു. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന ഉപഗ്രഹത്തെ വഹിക്കുന്നത് എസ്എസ്എല്‍വി-ഡി 3 റോക്കറ്റാണ്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുമാണ് ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.ദുരന്ത നിരീക്ഷണം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയിലെ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉപഗ്രഹം പങ്കുവെക്കും. ദൗത്യ കാലാവധി ഒരു വര്‍ഷമാണ്. സ്പേസ് കിഡ്‌സ് ഇന്ത്യ നിര്‍മിച്ച എസ്ആര്‍ […]

Continue Reading

സുനിത വില്യംസിന്റെ മടങ്ങി വരവ് നീളും; കൃത്യമായ ഉത്തരം നൽകാനാകാതെ നാസ

ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിതാ വില്യംസിന്റെ മടങ്ങിവരവ് അനിശ്ചിതത്വത്തിൽ. ഭൂമിയിലേക്കുള്ള മടങ്ങിവരവിന് ഇനിയും നാളുകൾ ഏറെ കാത്തിരിക്കേണ്ടതായി വരും. എന്ന്  മടങ്ങി വരും എന്നതിന് കൃത്യമായ ഉത്തരം നൽകാൻ ആകാതെ നാസ. ബോയിങ്ങിന്റെ സ്റ്റാർ ലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതായി വരും. വെറും ഒരാഴ്‌ച മാത്രം നീണ്ട ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ […]

Continue Reading

ഷെയ്ഖ് ഹസീന ലണ്ടനിലേക്ക്; ബംഗ്ലാദേശിൽ താത്കാലിക സൈനിക ഭരണം

ബംഗ്ലാദേശിലെ സംവരണവിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് ഉടൻ പോകുമെന്ന് റിപ്പോർട്ടുകൾ. അതെ സമയം ബംഗ്ലാദേശിലെ സാഹചര്യം കണക്കിലെടുത്ത് ബംഗ്ലാദേശ് ഇന്ത്യ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്തിയ പ്രധാനനരേന്ദ്ര മോദിയും ബംഗ്ലാദേശിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശങ്ങൾ നൽകി. ബംഗ്ലാദേശിൽ താല്ക്കാലികമായി ഭരണം ഏറ്റെടുത്ത സൈനിക മേധാവി വാക്കര്‍ ഉസ് സമാന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനായി ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. ബി എന്‍ പി, ജമാഅത്ത്, ജാതിപാര്‍ട്ടി എന്നിവരുടെ […]

Continue Reading

കൊറോണ വൈറസ് കാരണം ഇപ്പോഴും ആഴ്ചയിൽ ശരാശരി 1,700 പേർ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന

ജനീവ: ലോകമെമ്പാടും കൊറോണ വൈറസ് കാരണം ഇപ്പോഴും ആഴ്ചയിൽ ശരാശരി 1,700 പേർ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന. ജനങ്ങളോട് രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ തുടരാൻ സംഘടന അഭ്യർഥിച്ചു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ വാക്സിൻ കവറേജ് കുറയുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ആരോഗ്യ പ്രവർത്തകരും 60 വയസ്സിനു മുകളിലുള്ളവരുമാണ് ഏറ്റവും അപകടസാധ്യത നിറഞ്ഞ വിഭാ​ഗം. മരണസംഖ്യ തുടരുമ്പോളും ഇവർക്ക് ഇടയിലുള്ള പ്രതിരോധകുത്തിവെയ്പ്പിൻ്റെ നിരക്ക് കുറഞ്ഞതായി അ​ദ്ദേഹം പറഞ്ഞു. ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിലെ ആളുകൾ അവരുടെ അവസാന ഡോസ് […]

Continue Reading

റദ്ദാക്കിയ വിമാനത്തിന്റെ ടിക്കറ്റുകൾ വിറ്റ് യാത്രക്കാരെ പറ്റിച്ചു

കാൻബറ: റദ്ദാക്കിയ വിമാന സർവ്വീസുകളുടെ എയ‍‌ർ ടിക്കറ്റുകൾ വിറ്റ സംഭവത്തിൽ ഓസ്ട്രേലിയൻ വിമാനക്കമ്പനിക്ക് പിഴ. 66 മില്യൺ ഡോളറാണ് (5,50,47,43,200 രൂപ) ക്വാന്റാസ് എന്ന ഓസ്ട്രേലിയൻ വിമാനക്കമ്പനിക്ക് പിഴയിട്ടിരിക്കുന്നത്. യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്നത് ക്വാന്റാസ് സമ്മതിച്ചുവെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 86,000 യാത്രക്കാർക്കായി 13 മില്യൺ ഡോള‍ർ നഷ്ടപരിഹാരമായും നൽകണം. സർവ്വീസ് റദ്ദാക്കുകയും കൃത്യമല്ലാതെ സർവ്വീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തതിൽ ബുദ്ധിമുട്ടിലായ യാത്രക്കാർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ക്വാന്റാസിന്റെ നടപടി അം​ഗീകരിക്കാനാകില്ലെന്നാണ് ഓസ്ട്രേലിയയിലെ ഉപഭോക്തൃ കമ്മീഷൻ ചെയർപേഴ്സൺ ​ഗിന സാക്ക് […]

Continue Reading

ഏഴാമത് കോഫി ടീ ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവലിന്‌ ഖത്തറിൽ തുടക്കമായി

ദോഹ, ഖത്തർ: കോഫി ടീ ആൻഡ് ചോക്കലേറ്റ് ഫെസ്റ്റിവലിൻ്റെ ഏഴാമത് എഡിഷന് ഖത്തറിൽ തുടക്കമായി. ഏപ്രിൽ 11 ന് ആരംഭിച്ച് ഏപ്രിൽ 20 വരെ മിന ജില്ലയിലെ പഴയ ദോഹ തുറമുഖത്താണ് ഫെസ്റ്റിവൽ നടക്കുന്നത്‌. എട്ട് റെസ്റ്റോറൻ്റുകൾ ഉൾക്കൊള്ളുന്ന ഫുഡ് കോർട്ടിനൊപ്പം കോഫി, ചായ, ചോക്കലേറ്റ്, മധുരപലഹാരങ്ങൾ എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന 40-ലധികം കിയോസ്കുകളും ഉൾപ്പെടുന്ന ഫെസ്റ്റിവലിന്റെ ഈദ് പതിപ്പ് 10 ദിവസത്തിലധികം നീണ്ടുനിൽക്കുമെന്ന് സിടിസി ജനറൽ മാനേജർ ജോർജ്ജ് പറഞ്ഞു. ദിവസേനയുള്ള വിനോദ പ്രകടനങ്ങൾക്കായി ഒരു പ്രത്യേക […]

Continue Reading

തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി

ദോഹ: ദോഹയിലെ തൃശ്ശൂർക്കാരുടെ സൗഹൃദ കൂട്ടായ്മയായ തൃശ്ശൂർ ജില്ലാ സൗഹൃദ വേദി ഈദ് ദിനത്തിൽ ഒത്തുകൂടി ഈദ് – വിഷു – ഈസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. വേദി പ്രസിഡന്റ് അബ്ദുൾ ഗഫൂറിന്റെ അദ്ധ്യക്ഷതയിൽ ഈദ് ദിനത്തിൽ രാവിലെ ദോഹയിലെ നുഐജയിലുള്ള ട്ടാക്ക് ഖത്തർ ഹാളിൽ കൂടിച്ചേർന്ന പ്രവർത്തകർ കേക്ക് മുറിച്ചും ആശംസകൾ കൈമാറിയും ഗാനങ്ങൾ ആലപിച്ചും പെരുന്നാൾ ദിനം ആഘോഷമാക്കി. സെക്രട്ടറി കുഞ്ഞു മൊയ്‌ദു ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി വിഷ്ണു […]

Continue Reading

കെ.എം.സി.സി. ഖത്തർ ‘ഈദ് അൽ ഹുബ്ബ്‌’; ഇന്ത്യൻ അംബാസഡർ വിപുൽ സംബന്ധിച്ചു

ദോഹ: കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ അതിഥിയായി പങ്കെടുക്കുകയും ഈദ് ആശംസകൾ കൈമാറുകയും ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റിക്കും അവശ്യ ഘട്ടങ്ങളിൽ വിവിധ രാജ്യക്കാർക്കും നൽകുന്ന കെ.എം.സി.സി. യുടെ സേവനം അഭിനന്ദനമർഹിക്കുന്നതാണെന്ന് അംബാസഡർ പറഞ്ഞു. കെ.എം.സി.സി. സാംസകാരിക, ജീവകാരുണ്യ, സന്നദ്ധ സേവന രംഗത്തുള്ള പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകണമെന്നും കോവിഡ് കാലത്ത് ഉൾപ്പടെ നടത്തിയ പ്രവർത്തനങ്ങൾ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി. യുടെ തുടർന്നുള്ള പ്രവർത്തന സന്നദ്ധതയും പിന്തുണയും നേതാക്കൾ അദ്ദേഹത്തെ […]

Continue Reading

തായ്‌വാനിൽ വൻ ഭൂചലനം

ടോക്കിയോ: തായ്‌വാനിൽ വൻ ഭൂചലനം രേഖപ്പെടുത്തി. ജപ്പാൻ്റെയും ഫിലിപ്പീൻസിൻ്റെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെ തായ്‌വാൻ്റെ കിഴക്ക് 7.4 തീവ്രതയിൽ ഭൂകമ്പം രേഖപ്പെടുത്തിയതിനെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. പ്രാദേശിക സമയം രാവിലെ 8:00 ന് (0000 GMT) മുമ്പാണ് ഭൂചലനം ഉണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയിൽ തായ്‌വാനിലെ ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ തെക്ക് 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം കണ്ടെത്തിയത്.

Continue Reading