ആണവദുരന്തം; നൂതനമായ പരിഹാരങ്ങൾ കണ്ടെത്താൻ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ 

കുവൈത്ത് സിറ്റി: ആണവ, റേഡിയോളജിക്കൽ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളോട് വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കി ഗൾഫ് സഹകരണ കൗൺസിലിൻ്റെ ജനറൽ സെക്രട്ടേറിയറ്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ജിസിസി എമർജൻസി മാനേജ്‌മെൻ്റ് സെന്‍റര്‍. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള പരിശ്രമങ്ങളുടെ ഏകോപനവും അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനായി കേന്ദ്രം കഠിനമായി പ്രയത്നിക്കുന്നുണ്ടെന്ന് സെൻ്റർ മേധാവി ബ്രിഗേഡിയർ ഡോ. റാഷിദ് അൽ മാരി പറഞ്ഞു. ഫലപ്രദവും സുസ്ഥിരവുമായ തന്ത്രങ്ങൾ സൃഷ്ടിക്കുന്ന മീറ്റിംഗുകൾ […]

Continue Reading

കാനഡയില്‍ കൗമാരക്കാരന് എച്ച് 5 പക്ഷിപ്പനി സ്ഥിരീകരിച്ചു

കാനഡ: കാനഡയില്‍ എച്ച് 5 പക്ഷിപ്പനി സ്ഥിരീകരിച്ചു. ഫ്രെസര്‍ ഹെല്‍ത്ത് മേഖലയിലെ കൗമാരക്കാരനാണ് രോഗം ബാധിചിരിക്കുന്നത്. വെസ്റ്റേണ്‍ പ്രൊവിന്‍സിന്റെ വെബ്സൈറ്റില്‍ ആണ് കൗമാരക്കാരന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് വന്നത്. രോഗിയുമായി ബന്ധപ്പെട്ടിരുന്നവരെ തിരിച്ചറിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Continue Reading

അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ഖത്തർ; ഹമാസ്‌ നേതാക്കളോട്‌ രാജ്യം വിടാൻ ആവശ്യപ്പെട്ടു

അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ഹമാസ്‌ നേതാക്കളോട്‌ രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ. 2012 മുതൽ ഹമാസിന്റെ പൊളിറ്റിക്കൽ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌ ഖത്തർ തലസ്ഥാനമായ ദോഹയിലാണ്‌. യുഎസ്‌ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്‌ക്കുശേഷമാണ്‌ ഖത്തറിന്റെ ഇപ്പോഴത്തെ നയം മാറ്റം. ബന്ദികളെ മോചിപ്പിക്കാനുള്ള നിർദേശങ്ങൾ നിരന്തരം നിരസിക്കുന്ന ഹമാസിന്റെ നേതാക്കൾക്ക്‌ അമേരിക്കൻ സഖ്യ രാജ്യങ്ങളിൽ അഭയം നൽകരുതെന്ന മുന്നറിയിപ്പും യു എസ് ഖത്തറിന്‌ നൽകിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ. 10 ദിവസം മുമ്പാണ്‌ ഹമാസ്‌ നേതാക്കളോട്‌ […]

Continue Reading

മില്‍ട്ടണ്‍ ചുഴലിക്കാറ്റ്; ഫ്ലോറിഡയിൽ വൻനാശനഷ്ട്ടം

ഫ്‌ളോറിഡ: ഫ്‌ലോറിഡയിലുടനീളം നാശം വിതച്ച് മില്‍ട്ടണ്‍ ചുഴലിക്കാറ്റ്. കാറ്റഗറി 2 ആയി ദുര്‍ബലമാകുന്നതിന് മുമ്പ് കാറ്റഗറി 3 കൊടുങ്കാറ്റായാണ് മില്‍ട്ടണ്‍ കരയില്‍ എത്തിയത്.ബുധന്‍ രാത്രിയാണ് ടാംപയ്ക്ക് 112 കിലോമീറ്റര്‍ തെക്ക് സിയസ്റ്റ കീക്കിന് സമീപം മില്‍ട്ടണ്‍ കരതൊട്ടത്. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് 125 വീട് തകര്‍ന്നു. 30 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി. ശക്തമായ കൊടുങ്കാറ്റ് ഒന്നിലധികം മരണങ്ങള്‍ക്ക് കാരണമായി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു.

Continue Reading

ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 22 മരണം; 117 പേര്‍ക്ക് പരിക്ക്

ബെയ്‌റൂത്ത്: ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. സെന്‍ട്രല്‍ ബെയ്‌റൂത്തില്‍ നടന്ന ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായായിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നതെന്നാണ് വിവരം. തെക്കന്‍ ലെബനനില്‍ സ്ഥിതി ഗുരുതരമാണെന്ന് ഐക്യരാഷ്ട്രസഭാംഗങ്ങള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് ലെബനന്റെ തെക്കന്‍മേഖലയിലുണ്ടായ ആക്രമണത്തില്‍ പത്ത് അഗ്നിരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ബരാഷീതിലെ അഗ്നിരക്ഷാസേനയുടെ കേന്ദ്രത്തിലായിരുന്നു ആക്രമണം നടന്നത്. തെക്കന്‍ ലെബനനിലെ പന്ത്രണ്ടിലേറെ ഗ്രാമങ്ങളിലുള്ളവരോട് […]

Continue Reading

കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്ക: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

മിൽട്ടൺ കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോടടുക്കുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. മുന്നറിയിപ്പിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റഗറി 5ൽ ഉൾപ്പെടുത്തിയിരിക്കുന്ന കൊടുങ്കാറ്റ് ഉടൻ കര തൊടുമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ ആയിരക്കണക്കിനാളുകൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറിക്കൊണ്ടിയിരിക്കുകയാണ്. 55 ലക്ഷം പേരെ ഇതുവരെ ഒഴിപ്പിച്ചതായാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

Continue Reading

ന്യൂസിലൻഡിനെതിരെ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് കൂറ്റൻ സ്‌കോർ

ന്യൂസിലൻഡിനെതിരായ മത്സരത്തിന്റെ രണ്ടാം ദിനം ശ്രീലങ്ക നിയന്ത്രണം നിലനിർത്തി, ഒന്നാം ഇന്നിംഗ്‌സ് 602ന് അവർ ഡിക്ലയർ ചെയ്തു. ദിനേശ് ചന്ദിമൽ (116), കമിന്ദു മെൻഡിസ് (182*), കുസൽ മെൻഡിസ് (106) എന്നിവർ ശ്രീലങ്കയ്ക്കായി സെഞ്ച്വറി നേടി. ആറാം വിക്കറ്റിൽ 200 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്താൻ കുസൽ മെൻഡിസിനും കമിന്ദു മെൻഡിസിനും ആയി. 88 റൺസെടുത്ത ആഞ്ചലോ മാത്യൂസിന് സെഞ്ച്വറി നഷ്ടമായി. ന്യൂസിലൻഡിന്റെ ബൗളർമാരിൽ, ഗ്ലെൻ ഫിലിപ്പ് 141 റൺസിന് 3 വിക്കറ്റ് വീഴ്ത്തി. ന്യൂസിലൻഡ് അവരുടെ […]

Continue Reading

ഹൃദയാഘാതം: മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി

റിയാദ്: മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി. തൃശൂർ നെല്ലായി വയലൂർ സ്വദേശിനി ഡെൽമയാണ് (26) മരിച്ചത്. ജോലിക്കിടെ ഹൃദയാഘാതമുണ്ടാകുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. മദീനയിലെ അൽമുവാസാത് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു ഡെൽമ. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കാരചടങ്ങുകൾ നടത്തും. ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകളാണ്. ഡെന്ന ആന്റണിയാണ് സഹോദരി.

Continue Reading

അബുദാബിയിൽ യുവതി യുവാക്കൾക്ക് സെക്യൂരിറ്റി ഓഫീസറാകാം; ഇന്റർവ്യൂ നാളെ 

കൊച്ചി: അബുദാബിയിൽ യുവതി യുവാക്കൾക്ക് സെക്യൂരിറ്റി ഓഫീസർ ആകാൻ അവസരം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യള്ളവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും, ഇല്ലാത്തവർക്കും അപേക്ഷിക്കാം. പ്രായം 22 വയസ്സു മുതൽ 40 വയസ്സു വരെ. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 67,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. നാളെ എറണാകുളത്ത് കളമശ്ശേരി ലിറ്റിൽ ഫ്‌ളവർ എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 9207867311 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

പട്ടം പറത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ബ്രസീല്‍

ബ്രസീലിയ: പട്ടം പറത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ബ്രസീല്‍. തെരുവ് സംഘങ്ങള്‍ അപകടകരമായ ദ്വന്ദ്വയുദ്ധങ്ങളില്‍ റേസര്‍ മൂര്‍ച്ചയുള്ള ലോഹക്കമ്പികള്‍ ഉപയോഗിക്കുന്നതിനാല്‍ നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പട്ടം നിരോധിക്കുന്നതിനുള്ള ബില്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. മാക്കോ സംസ്‌കാരം ഒരിക്കല്‍ സുരക്ഷിതമായ പ്രവര്‍ത്തനത്തെ തങ്ങളുടെ എതിരാളികളുടെ പട്ടം സ്വതന്ത്രമാക്കുന്ന മത്സരത്തിലൂടെ ഒരു ദുഷിച്ച യുദ്ധമാക്കി മാറ്റി. ഇത് ഗുരുതരമായ പരിക്കുകളിലേക്കും മരണത്തിലേക്കും നയിക്കുന്നുസാഹചര്യം ണ്ടാക്കുന്നു. വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന ‘സെറോള്‍’ എന്നറിയപ്പെടുന്ന ഒരു ട്വിന്‍ ഉല്‍പ്പാദനം നിരോധിക്കുകയും പട്ടംപറത്തല്‍ […]

Continue Reading