പ്ലാസ്റ്റിക് ഉപയോ​ഗം പ്രോത്സാഹിപ്പിക്കും;ഡൊണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ: പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന വിവാദ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. പേപ്പര്‍ സ്ട്രോകള്‍ വ്യാപകമാക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്‍റെ തീരുമാനം മണ്ടത്തരം എന്നാണ് ട്രംപിന്റെ നിലപാട്. പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യവുമായാണ് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിചിരിക്കുന്നത്.2020 ലെ തെരഞ്ഞെടുപ്പ് കാലം മുതല്‍ തന്നെ പ്രഖ്യാപിച്ച നിലപാടാണ് തന്‍റെ രണ്ടാമത്തെ തിരിച്ചുവരവിൽ ട്രംപ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലിനീകരണം തടയാന്‍ ലോകത്തെമ്പാടും ശ്രമങ്ങള്‍ നടക്കവെയാണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന ട്രംപിന്‍റെ ആഹ്വാനം.

Continue Reading

10 കോടി ഡിഗ്രി സെല്‍ഷ്യസ് താപനില;കൃത്രിമ സൂര്യനെ സൃഷ്ട്ടിച്ച് ചൈന

ബെയ്‌ജിങ്: ശാസ്ത്ര-സാങ്കേതികരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ചൈന. ഇപ്പോഴിതാ കൃത്രിമ സൂര്യനെ ഉപയോഗിച്ച് ഉയർന്ന താപനില സൃഷ്‍ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. ചൈനയുടെ ‘കൃത്രിമ സൂര്യൻ’ എന്നറിയപ്പെടുന്ന ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറാണ് വീണ്ടും ലോക റെക്കോർഡ് തകർത്തത്. എക്സ്പിരിമെന്‍റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോകാമാക് അഥവാ ഈസ്റ്റ് ( EAST) 1,066 സെക്കൻഡ് നേരത്തേക്ക് സൂപ്പർ-ഹോട്ട് പ്ലാസ്മ നിലനിർത്തുന്നതിൽ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. ഈ നേട്ടം 403 സെക്കൻഡിന്‍റെ മുൻ റെക്കോർഡിന്‍റെ ഇരട്ടിയിലേറെയാണ്.

Continue Reading

യു എസിന്റെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും

വാഷിങ്ടൺ : യു എസിന്റെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റോളിൽ ഇന്ത്യൻ സമയം 10:30 നാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുക. ട്രംപിന്റെ രണ്ടാം വരവിനായി വാഷിങ്ടണിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. അതിശൈത്യം മൈനസ് 6 ഡിഗ്രിയിലെത്തിയതിനാൽ ചടങ്ങ് പൂർണമായും ക്യാപിറ്റോളിലെ റോട്ടൻഡ ഹാളിലായിരിക്കും ചടങ്ങ് നടത്തുക. സ്ഥാനാരോഹണത്തിന് ശേഷമുള്ള പരേഡും ഹാളിൽ തന്നെയായിരിക്കും. കാപ്പിറ്റോൾ വൺ അറീനയാണ് പരേഡ് വേദി.

Continue Reading

ലോകത്ത് പുതുവർഷം പിറന്നു; ആദ്യം വരവേറ്റ് കിരിബാത്തി ദ്വീപ്

ലോകത്ത് പുതുവർഷം പിറന്നു. ആദ്യം പുതുവർഷം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവർഷം പിറന്നത്. തൊട്ട് പിറകെ ന്യൂസിലാൻഡിലും പുതുവർഷമെത്തി. പുതുവത്സരം അവസാനമെത്തുക നാളെ ഇന്ത്യൻ സമയം അഞ്ചരയ്ക്ക് അമേരിക്കയിലെ ബേക്കർ ഐലന്റിലാണ്. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലന്റിലാണ് 2025ന്റെ ആദ്യം പുതുവർഷം എത്തിയത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് പുതുവത്സരം പിറന്നത്. ഇന്ത്യൻ സമയം […]

Continue Reading

ഇന്ത്യയുമായി സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ഒട്ടാവ: ഇന്ത്യയുമായി സ്ഥിതിഗതികള്‍ വഷളാക്കാന്‍ തന്റെ രാജ്യം ഉദ്ദേശിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡ ന്യൂഡല്‍ഹിയുമായി ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരും. ഒക്ടോബര്‍ 10നകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം.

Continue Reading

യുക്രെയ്‌ൻ പ്രസിഡന്റ് സെലെൻസ്‌കി കാനഡയിലേക്ക്

ഒട്ടാവ: യുക്രെയ്‌ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കി കാനഡ സന്ദർശിക്കുന്നു. വെള്ളിയാഴ്ച അദ്ദേഹം കനേഡിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും. റഷ്യൻ അധിനിവേശത്തിനെതിരായ യുക്രെയ്‌ന്റെ ചെറുത്തുനിൽപ്പിന് പാശ്ചാത്യ സഖ്യകക്ഷികളുടെ പിന്തുണ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് സെലൻസ്കിയുടെ സന്ദർശനം. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലെൻസ്‌കി ഒട്ടാവയിലെത്തുകയെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസ് അറിയിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ അധിനിവേശം നടത്തിയതിന് ശേഷമുള്ള സെലെൻസ്‌കിയുടെ ആദ്യ സന്ദർശനമാണിത്. 2019ൽ സെലെൻസ്‌കി കാനഡ സന്ദർശിച്ചിരുന്നു. കാനഡയിൽ യുക്രെയ്‌ൻ വംശജരായ […]

Continue Reading

കനേഡിയന്‍ പൗരന്‍മാര്‍ക്ക് വീസ നല്‍കാതിരിക്കാനുള്ള തീരുമാനം; കുഴപ്പത്തിലാകുന്നത് ഇന്ത്യന്‍ പ്രവാസികള്‍

ഖലിസ്ഥാന്‍ ഭീകര ആരോപണത്തില്‍ ഉലഞ്ഞ ഇന്ത്യ- കാനഡ ബന്ധത്തെ തുടർന്ന് കനേഡിയന്‍ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നതടക്കം ഇന്ത്യ ഗവണ്‍മെന്റ് നിര്‍ത്തലാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പ്രവാസികള്‍ പറയുന്നത്. കാനഡക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്താനുള്ള ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനം ഇന്ത്യക്കാര്‍ക്ക് വിപരീത ഫലമുണ്ടാക്കും. കാനഡ എല്ലാ സാധ്യതകളിലും ടിറ്റ് ഫോര്‍ ടാറ്റ് നടപടികളിലേക്ക് നീങ്ങും. കാനഡയുമായുള്ള നയതന്ത്ര തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ അത് […]

Continue Reading