ഇറാൻ തുറമുഖത്ത് വൻസ്ഫോടനം
ടെഹ്‍റാൻ: ഇറാൻ തുറമുഖത്ത് വൻസ്‌പോടനം. തെക്ക് കിഴക്കൻ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്താണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ 4 പേർ മരിക്കുകയും 561ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതോ ആകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
Continue Reading