ടോപ് സീക്രട്ട് ” ഡിസംബർ 31-ന്

കുട്ടീസ് ഇൻറർനാഷണൽ ബാനറിൽ തമ്പിക്കുട്ടി ചെറുമടക്കാല നിർമ്മിച്ച ഫസൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ടോപ് സീക്രട്ട് “എന്ന ഹ്രസ്വ സിനിമ ഡിസംബർ 31-ന് രാവിലെ 10 30-ന് മില്ലനീയം ഓഡിയോസ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നു. പൂർണ്ണമായും ദുബായിൽ ചിത്രീകരിച്ച ഈ സസ്പെൻസ് ത്രില്ലർ സിനിമയിൽ യുഎഇയിലെ പ്രശസ്തരായ ഇൻസ്റ്റാഗ്രാം ഫെയ്സ്ബുക്ക് റിൽസിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ജാസിൽ ജാസി, സുബൈബത്തുൽ അസ്ലമിയ, ശബാന, സിഞ്ചൽ സാജൻ,നിസാമുദ്ദീൻ നാസർ, തമ്പിക്കുട്ടി മോൻസ് ഷമീർ ദുബായ് തുടങ്ങിയവർ പ്രധാന […]

Continue Reading

ഓസ്‌കർ പട്ടികയിൽ നിന്നും ജൂഡിന്റെ ‘2018’ പുറത്ത്

ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായ മലയാള ചിത്രം 2018 ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ നിന്നും പുറത്ത്. മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള നാമനിര്‍ദ്ദേശത്തിനായാാണ് 2018 മത്സരിച്ചത്. അര്‍മേനിയ, ഭൂട്ടാന്‍, ജര്‍മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജപ്പാന്‍, മെക്സികോ തുടങ്ങീ പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള 15 ചിത്രങ്ങളാണ് വിദേശ ഭാഷ ചിത്രത്തിനുള്ള അവസാന പട്ടികയിലുള്ളത്. ഫാളന്‍ ലീവ്സ്, ദി മോങ്ക് ആന്റ് ദി ഗണ്‍, അമേരികാട്സി, ദി പ്രൊമിസ്ഡ് ലാന്റ്, പെര്‍ഫെക്റ്റ് ഡേയ്സ്, ഫോര്‍ ഡോട്ടേഴ്സ് തുടങ്ങീ ചിത്രങ്ങളാണ് ഓസ്‌കര്‍ ചുരുക്ക […]

Continue Reading

സുബി സുരേഷിന്റെ മരണത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കൊച്ചി: മലയാളികളെ ഞെട്ടിച്ചതും ഏറെ വിഷമിപ്പിച്ചതുമായ മരണമായിരുന്നു സുബി സുരേഷിന്റേത്. താരം അസുഖം കാരണം ആണ് മരിച്ചത് എന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ട്. എന്നാല്‍ ഇപ്പോള്‍ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ വർഷം ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സുബിയുടെ മരണം സ്ഥിരീകരിച്ചത്. ഇപ്പോള്‍ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അവര്‍ പൈസ ചോദിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. 25 ദിവസം സുബി ഐസിയുവില്‍ ആയിരുന്നു.സുബിയെ വേറെ […]

Continue Reading

മോഹൻലാലിനും ജീത്തു ജോസഫിനും ഹൈകോടതി നോട്ടീസ്

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്. സംവിധായകന്‍ ജീത്തു ജോസഫും മോഹന്‍ലാലും വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കഥാകൃത്ത് ദീപക് ഉണ്ണി നല്‍കിയ ഹര്‍ജിയിയില്‍ നാളെ ഹൈക്കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

Continue Reading

ബ്രെന്റ്‌ഫോർഡിനെ തോൽപ്പിച്ച് ആസ്റ്റൺ വില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല രണ്ടാം സ്ഥാനത്ത്. എവേ മത്സരത്തിൽ ബ്രെന്റ്‌ഫോർഡിനെ തോൽപ്പിച്ചാണ് ആസ്റ്റൺ വില്ല ഒന്നാം സ്ഥാനത്തിന് ഒരു പോയിന്റ് മാത്രം അകലെ എത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ആസ്റ്റൺ വില്ല വിജയിച്ചത്. ആദ്യ പകുതിയിൽ അവസാനം കീൻ ലൂയിസ് പോട്ടർ ആണ് ബ്രെന്റ്‌ഫോർഡിന് ലീഡ് നൽകിയത്. ആ ലീഡിന്റെ ബലത്തിൽ അവർ മികച്ച നിലയിൽ പോകവെ ആണ് 71-ാം മിനുട്ടിൽ ബെൻ മി ചുവപ്പ് കണ്ട് പുറത്ത് […]

Continue Reading

നടൻ ബിജുക്കുട്ടനെ അവർ കള്ളനാക്കി

പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കിയത്. ഹുസൈൻ അറോണിയുടെ മനസ്സിൽ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്. കള്ളന്മാരുടെ കഥ ഏറെ ഇഷ്ടപ്പെടുന്ന ഒരു സമൂഹമാണ് കേരളത്തിൽ ഉള്ളത്. കായംകുളം കൊച്ചുണ്ണി,മീശ മാധവൻ തുടങ്ങിവയെല്ലാം വലിയ ഹിറ്റുകൾ ആയിരുന്നു.വളരെ അധികം സിനിമ ഇഷ്ടപെടുന്ന ഹുസൈൻ അറോണി, സ്വന്തമായി ഒരു സിനിമ നിർമിച്ചു സംവിധാനം ചെയ്യണമെന്ന ആഗ്രഹം വന്നപ്പോൾ ബിജു കുട്ടനെ കള്ളനാക്കിയുള്ള ഒരു കഥയാണ് മനസ്സിൽ വന്നത്.അങ്ങനെ “കള്ളന്മാരുടെ വീട് ” എന്ന് പേരിട്ടു […]

Continue Reading

ഐഎഫ്എഫ്കെ 2023: അനന്തപുരിയിലെ സിനിമ ഉത്സവത്തിന് ഇന്ന് തിരശീല വീഴും; നടൻ പ്രകാശ് രാജ് മുഖ്യാതിഥി

തിരുവനന്തപുരം: ഏഴ് ദിവസം നീണ്ട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപന ചടങ്ങ് നടക്കുക. സമാപന ചടങ്ങിൽ നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാവും. 15 തിയേറ്ററുകളിലായി 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകൾ, കൾച്ചറൽ പരിപാടികൾ, ഒത്തുച്ചേരലുകൾ എന്നിവക്കാണ് രാജ്യാന്തര ചലച്ചിത്രമേള കഴിഞ്ഞ ഒരാഴ്ച്ച സാക്ഷ്യം വഹിച്ചത്. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്കാരം. മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി, സുവർണ്ണ ചകോരം ഉൾപ്പടെ പതിനൊന്ന് […]

Continue Reading

ടെന്നിസ് അക്കാഡമി മുതിർന്നവർക്കായി ടെന്നിസ് മത്സരം സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള ടെന്നിസ് അക്കാഡമിയിൽ പരിശീലനം നടത്തി വരുന്ന മുതിർന്നവർക്കായി സംഘടിപ്പിച്ച പുരുഷ ഡബിൾ‍സ്‌ മത്സരത്തിൽ ഇൻകെൽ എം.ഡി. ഡോ. ഇളങ്കോവൻ ഐഎഎസ് – ബിനീഷ് ഇൻഫോസിസ് ടീം വിജയിച്ചു. സാംബശിവ റാവു ഐഎഎസ്-ബാലു ഫ്രാൻസിസ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. അഖിൽനാഥിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. വിജയികൾക്ക് അക്കാഡമിയിലെ 85 വയസ്സുള്ള മുതിർന്ന താരം വി.എസ്.എസ്.സി മുൻ ജനറൽ മാനേജർ കെ.ജി. നായർ സമ്മാനങ്ങൾ വിതരണം ചെയ്തു. പൊതുജനങ്ങളിൽ ടെന്നിസിനോടുള്ള താല്പര്യം വർധിപ്പിക്കുകയും അവർക്ക് രാജ്യാന്തര നിലവാരമുള്ള ടെന്നിസ് […]

Continue Reading

നീലരാത്രി പ്രദർശനത്തിന്

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സംഭാഷണമില്ലാത്ത സസ്പെൻസ് ത്രില്ലർ ചിത്രം “നീലരാത്രി ” ഡിസംബർ ഇരുപത്തിയൊമ്പതിന് പ്രേക്ഷകരുടെ മുന്നിലെത്തുന്നു. സുരാജ് വെഞ്ഞാറമൂട്, ദിലീപ് എന്നിലർ അഭിനയിച്ച “സവാരി ” എന്ന് ചിത്രത്തിനു ശേഷം അശോക് നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന “നീലരാത്രി ” നിശ്ശബ്ദ ചിത്രമായതിനാൽ ഇന്ത്യയിലെ എല്ലാ ഭാഷകളിലും അവതരിപ്പിക്കും. ഭഗത് മാനുവൽ,ഹിമ ശങ്കരി,വൈഗ,വിനോദ് കുമാർ,സുമേഷ് സുരേന്ദ്രൻ,ബേബി വേദിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന “നീലരാത്രി ” എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവ്വഹിക്കുന്നു. […]

Continue Reading

പ്രിൻസ് റോളർ സ്കേറ്റിങ് ക്ലബ്ൻ്റെ ആഭിമുഖ്യത്തിൽ ഇന്റർ സ്കൂൾ /ക്ലബ്‌ സ്കേറ്റിങ് മത്സരം നടത്തി

ചേർത്തല :പ്രിൻസ് റോളർ സ്കേറ്റിങ് ക്ലബ്ൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്റർ സ്കൂൾ / ക്ലബ്‌ സ്കേറ്റിങ് മത്സരം തൈക്കാട്ടുശ്ശേി പള്ളി വികാരി ഫാദർ വർഗ്ഗീസ് പൈനുംങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ശ്രീ എബി, സെക്രട്ടറി ശ്രീ പ്രിൻസ്, മറ്റു പരിശീലകരും നേതൃത്വം നൽകി. വിവിധ സ്കൂൾ, ക്ലബ്‌ നിന്ന് ഉള്ള മത്സരാർത്ഥികളും അവരുടെ മാതാപിതാക്കൾ പങ്കെടുത്തു.

Continue Reading