ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ വേൾഡ് പ്രീമിയർ ആയി സെലക്ഷൻ നേടിയ,ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന ‘മനോരാജ്യം’ എന്ന സിനിമയുടെ ടീസർ റിലീസായി
നടൻ ജയസൂര്യയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ടീസർ റിലീസ് ആയത്. ഓസ്ട്രേലിയൻ ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടിയ ചിത്രമാണ് മനോരാജ്യം. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ നിർമ്മിച്ച് റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സമീർ എന്ന ചിത്രത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം. കേരള തനിമയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന […]
Continue Reading