ഹിന്ദി അടക്കം ആറ് ഭാഷകളിൽ ഓട്ടോ ഡബ്ബിങ് ഫീച്ചറുമായി യൂട്യൂബ്

എഐ അധിഷ്ഠിത ഡബ്ബിങ് ഫീച്ചറിന്റെ അപ്‌ഡേഷൻ പ്രഖ്യാപിച്ച് ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്.ഇംഗ്ലീഷിൽ നിന്ന് ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിലേക്ക് വീഡിയോകൾ സ്വയമേവ ഡബ് ചെയ്യാൻ ഉപയോക്താകകളെ അനുവദിക്കുന്ന ഫീച്ചറാണിത്. അതേപോലെ, മേൽപ്പറഞ്ഞ ഭാഷകളിലെ വീഡിയോകൾ എഐ ടൂളുകൾ വഴി സ്വയമേവ ഇംഗ്ലീഷിലേക്ക് ഡബ്ബ് ചെയ്യാവുന്നതുമാണ്. വീഡിയോ അപ്ലോഡ് ചെയ്ത ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. വീഡിയോ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാൽ സിസ്റ്റം പിന്തുണയ്‌ക്കുന്ന ഭാഷ കണ്ടെത്തുകയും വീഡിയോയുടെ […]

Continue Reading

‘ദി മലബാർ ടെയിൽസ്’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി ചിത്രമായ ദി മലബാർ ടെയിൽസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. പ്രശസ്തരായ 10 സംവിധായകരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ&പ്രൊഡക്ഷൻ കൺട്രോളർ ഡോക്ടർ പ്രീത അനിൽ. എഡിറ്റിംഗ് &അസോസിയറ്റ് ഡയറക്ടർ എ. കെ അനുപ്രിയ തുടങ്ങി ഒരു കുടുംബത്തിലെ നാലുപേർ സംയുക്തമായി ഒരു സിനിമയ്ക്ക് […]

Continue Reading

ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യം: മന്ത്രി സജി ചെറിയാന്‍

ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയില്‍ നിന്ന് ഡെലിഗേറ്റ് കിറ്റുകള്‍ ഏറ്റുവാങ്ങി. മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐ എഫ് എഫ് കെയും പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു. പുതുമയും ജനപിന്തുണയും […]

Continue Reading

ട്രെൻഡിങ് ‘മാർപാപ്പ’ വീഡിയോ ഗാനം പുറത്തിറങ്ങി; പ്രതീക്ഷകൾ വാനോളമുയർത്തി ‘മാർക്കോ’ വരുന്നു

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം ‘മാർക്കോ’ റിലീസ് ചെയ്യുന്നതിന് മുന്‍പ് വന്‍ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപത്തിലും ആക്ഷൻ ഭാവത്തിലുമാണ് ഉണ്ണി മുകുന്ദനെത്തുന്നത്. ടീസർ മുതൽ ചിത്രവുമായി ബന്ധപ്പെട്ട് ഇതു വരെ വന്ന അപ്ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യൽ മാധ്യമങ്ങളിൽ ലഭിച്ചത്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റ് ആയി മാർക്കോയുടെ പ്രോമോ വീഡിയോ ഗാനം ‘മാർപാപ്പ’ പുറത്തിറങ്ങിയിരിക്കുകയാണ്. ബേബി ജീന്‍ ആലപിച്ച ഗാനത്തിന് വിനായക് ശശികുമാറിന്റെ വരികൾക്ക് സയീദ് […]

Continue Reading

കങ്കുവയുടെ ഒടിടി റീലിസ് പ്രഖ്യാപിച്ചു

വലിയ പ്രതീക്ഷയോടെ സൂര്യ ആരാധകർ കാത്തിരുന്ന ചിത്രമാണ് കങ്കുവ. നവംബര്‍ 14 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ഇത്. 350 കോടി ബജറ്റില്‍ ആയിരുന്നു ചിത്രം നിർമിക്കാനെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിൽ ആയിരിക്കും ചിത്രം എത്തുക. ഡിസംബർ 8 ന് ആകും ചിത്രം ഒ ടി ടി യിൽ സ്ട്രീമിം​ഗ് ആരംഭിക്കുക. തമിഴിന് […]

Continue Reading

29-ാമത് ഐ.എഫ്.എഫ്.കെ;’സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് പായല്‍ കപാഡിയയ്ക്ക്

  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നല്‍കി ഇന്ത്യന്‍ സംവിധായികയും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവുമായ പായല്‍ കപാഡിയയെ ആദരിക്കും. അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ 20 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയുടെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന […]

Continue Reading

സിൽക്ക് ആവാൻ ചന്ദ്രിക രവി; സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു

സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്. ഇത്തവണ സില്‍ക്കാവാന്‍ ചന്ദ്രിക രവി. ‘സില്‍ക്ക് സ്മിത ക്വീന്‍ ഓഫ് ദ സൗത്ത്’ എന്ന് പേരിട്ടിരിക്കുന്ന ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം ആരംഭിക്കും. സിൽക്ക് സ്മിതയുടെ കരിയറിൽ അവർ നേരിട്ട വെല്ലുവിളികളും ഉയർച്ച താഴ്ചകളും ചിത്രം ചർച്ച ചെയ്യും. ഡിസംബര്‍ രണ്ടിന് സ്മിതയുടെ ജന്മദിനത്തിൽ നിർമാതാക്കളായ എസ്ടിആര്‍ഐ സിനിമാസ് ചിത്രത്തിന്റെ പ്രഖ്യാപനവും ഒരു അന്നൗൺസ്‌മെന്റ് വീഡിയോയും പുറത്തിറക്കി. എസ്.ബി. വിജയ് അമൃതരാജ് നിര്‍മിക്കുന്ന ചിത്രം ജയറാം ശങ്കരന്‍ സംവിധാനം […]

Continue Reading

ആരാധകരെ ആർമി എന്ന് വിളിച്ചതിന് നടൻ അല്ലു അർജുന് എതിരെ പൊലീസിൽ പരാതി

ഏറെ നാളുകളായി അല്ലു അർജുന്റെ പുഷ്പ 2 വിനായി ആരാധകർ കാത്തിരിക്കുകയാണ്. ഡിസംബർ 5 നാണു ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ ഉൾപ്പടെ പ്രൊമോഷന്റെ ഭാഗമായി ആരാധകർ എത്തിയിരുന്നു. അല്ലുവിന് വൻ സ്വീകരണമാണ് പ്രൊമോഷൻ വേദികളിൽ ലഭിക്കുന്നത്. ഇപ്പോഴിതാ പ്രമോഷൻ പരിപാടിക്കിടെ ആരാധകരെ ആർമി എന്ന് വിളിച്ചതിനെ തുടർന്ന് താരത്തിനെതിരെ പൊലീസിൽ പരാതി വന്നിരിക്കുകയാണ്. ഹൈദരാബാദിലെ ജവഹർ നഗർ പൊലീസ് സ്റ്റേഷനിൽ ആണ് ശ്രീനിവാസ് ഗൗഡ് എന്ന വ്യക്തി പരാതി നൽകിയത്. അല്ലു ആരാധകരെയും ഫാൻസ്‌ ക്ലബിനെയും […]

Continue Reading

പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത ലൈഫ് ഓഫ് മാൻഗ്രോവ്

എൻ എൻ ബൈജു രചനയും സംവിധാനവും നിർവഹിച്ച ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത മികച്ച ചിത്രമായി മാറി. മാതാപിതാക്കൾ നഷ്ടപ്പെട്ട അഞ്ചു എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ ഹൃദയസ്പർശിയായ ജീവിത കഥ പുസ്തകം ആകുന്നതാണ് ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ടൈറ്റിൽ. കണ്ടൽക്കാടുകളുടെ സംരക്ഷണവും കാൻസർ കാർന്നു തിന്നുന്ന ഒരു ഗ്രാമപ്രദേശവും,ഒപ്പം തന്നെ ക്യാൻസർ രോഗിയായ കുട്ടിയുടെ അതിജീവനവും ചിത്രത്തിലൂടെ വരച്ചുകാട്ടപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരം […]

Continue Reading

നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സെറിബ്രല്‍ പാള്‍സി വഴിമാറി; പ്രേക്ഷക മനസ്സിൽ ‘കളം’ നിറഞ്ഞ് രാഗേഷ് കുരമ്പാല

ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതനായയൊരാൾ തിരക്കഥയും സംവിധാനവും ചെയ്ത സിനിമ ഇന്ന് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വിദേശ രാജ്യത്തെ ഏതെങ്കിലും പ്രതിഭാധനൻ്റെ ചിത്രമാണ് നിങ്ങളുടെ മനസ്സിലേക്ക് എത്തുന്നതെങ്കിൽ തെറ്റി. രാകേഷ് കൃഷ്ണന്‍ കുരമ്പാല എന്ന പന്തളംകാരൻ്റെ കഥയാണിത്, അല്ല ജീവിതം. എല്ലാ പ്രതിസന്ധികളെയും പോരാടി അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത കളം@24 എന്ന സിനിമ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫാന്റസി- ഡ്രാമ വിഭാഗത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലര്‍ രാഗേഷ് കൃഷ്ണന്‍ ഒരുക്കിയത്. ആദ്യദിനം തന്നെ […]

Continue Reading