സെന്റ്. കുര്യാക്കോസ് പബ്ലിക് സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ‘ശ്രുതിലയം 2023’

സെന്റ്.കുര്യാക്കോസ് പബ്ലിക് സ്കൂൾ ഈ വർഷത്തെ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ശ്രുതിലയം 2023 ആഘോഷിച്ചു .സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ലാസിക്കൽ ഡാൻസറും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീശങ്കർ ആർ പരിപാടി ഉദ്ഘാടനം ചെയ്ത . വല്ലം ബ്റോസൻ സഭ പ്രിയോർ ഫാ .ഡോ. ബിനോ ചേരിയിൽ ,സ്കൂൾ അക്കാഡമിക് ഡയറക്ടർ ഫ്രാൻസിസ് കെ എ, പ്രിൻസിപ്പൽ ഫാ. അജീഷ് കുഞ്ചറക്കാട്ട്,പി.ടി.എ പ്രസിഡണ്ട് ജന്നി റോബിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 10 സ്റ്റേജുകളിലായി വിവിധ കലാ മത്സരങ്ങൾ അരങ്ങേറി. ഒന്നാം […]

Continue Reading

‘ശ്രുതിലയം 2023’ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിൽ ചൊവ്വാഴ്ച അരങ്ങേറും

കടുത്തുരുത്തി: സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിന്റെ 2023 യൂത്ത് ഫെസ്റ്റിവൽ ശ്രുതി ലയം സെപ്റ്റംബർ അഞ്ചിന് ചൊവ്വാഴ്ച അരങ്ങേറും. ക്ലാസിക്കൽ ഡാൻസറും മുൻ വിദ്യാർത്ഥിയുമായ ശ്രീശങ്കർ പരിപാടി ഉദ്ഘാടനം ചെയ്യും. 10 സ്റ്റേജുകളിലായി വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും .ദേശീയ സംസ്ഥാനതലങ്ങളിൽ പ്രഗൽഭരായ ജഡ്ജസ് ആണ് വിധിനിർണയം നടത്തുന്നത്.

Continue Reading

ലിറ്റിൽ കൈറ്റ്‌സിന്റെ സ്കൂൾതല ക്യാമ്പ് നടന്നു

കടുത്തുരുത്തി: കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 2023 -24 അധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്‌സിന്റെ സ്കൂൾതല ക്യാമ്പ് കല്ലറ എസ്എംവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കുട്ടികളുടെ സർഗാത്മകതയെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് നവീനസങ്കേതങ്ങളായ ആനിമേഷൻ, സ്ക്രാച്ച് ഗെയിം,കമ്പ്യൂട്ടർ പ്രോഗ്രാമിന് എന്നിവയിൽ താൽപര്യവും അവഗാഹവും ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ നടപ്പാക്കുന്നത്. ഈ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി രമദേവി ഉദ്ഘാടനം ചെയ്തു. […]

Continue Reading

ഐഎസ്ആർഒ പരീക്ഷ തട്ടിപ്പിൽ കൂടുതൽ അറസ്റ്റ്

തിരുവനന്തപുരം: ഐഎസ്ആർഒ (വിഎസ്എസ്സി) പരീക്ഷയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. നേരത്തെ പിടിയിലായവർക്ക് ഉത്തരം പറഞ്ഞ് നൽകിയവരാണ് അറസ്റ്റിലായവർ. ഹരിയാനയിൽ നിന്ന് കേരള പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (25) എന്നിവർ അറസ്റ്റിലായിരുന്നു. തട്ടിപ്പ് അസൂത്രണം നടത്തിയത് ഹരിയാനയിൽ വെച്ചാണെന്നും തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത് വലിയ തുകയാണ്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം […]

Continue Reading

വൈക്കം സെന്റ് ലൂയീസ് യു പി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

വൈക്കം: സെന്റ് ലൂയീസ് യു.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നടത്തിയ മെഗാ തിരുവാതിര ചടങ്ങിന് മാറ്റ് കൂട്ടി. ടി.വി.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാർ , വാർഡ് മെമ്പർ സെബാസ്റ്റ്യൻ ആന്റണി, സ്കൂൾ മാനേജർ ഫാ. ബെർക്കുമാൻസ് കൊടക്കൽ, വൈക്കം സെന്റ് ജോസഫ് ചർച്ച് ട്രസ്റ്റി മാത്യം കോടാലിച്ചിറ, പി.ടി.എ പ്രസിഡന്റ് ഉദയകുമാർ , ഹെഡ്മാസ്റ്റർ ബൈജു മോൻ ജോസഫ് […]

Continue Reading

കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്; കടുത്തുരുത്തി സെൻറ് കുര്യാക്കോസ് പബ്ലിക് സ്കൂളിന് മികച്ച നേട്ടം

കടുത്തുരുത്തി: വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ(WAKO) സംഘടിപ്പിക്കുന്ന ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കടുത്തുരുത്തി സെൻറ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി അരുൺ സി. ഡെന്നി മിന്നും വിജയം നേടി. ജൂനിയർ വിഭാഗത്തിനുള്ള പോയിന്റ് ഫൈറ്റിൽ ഗോൾഡ് മെഡലോടു കൂടി ഒന്നാം സ്ഥാനവും ഇതേ വിഭാഗത്തിൽ കിക്ക് ലൈറ്റ് മത്സരത്തിൽ മൂന്നാം സ്ഥാനവും ആണ് ഈ വിദ്യാർത്ഥി കരസ്ഥമാക്കിയത്. കൊൽക്കത്തയിൽ വെച്ച് ഓഗസ്റ്റ് 18 മുതൽ 21 വരെയാണ് ദേശീയ മത്സരം […]

Continue Reading

എസ്.എസ്.എല്‍.സി, പ്ലസ് ടു ഗ്രേസ് മാര്‍ക്ക് പരിഷ്കരിക്കാന്‍ വിദഗ്ധസമിതി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി/ഹയര്‍ സെക്കൻഡറി/വി.എച്ച്‌.എസ്.ഇ വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് രീതി പരിഷ്കരിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്. ഗ്രേസ് മാര്‍ക്ക് പരിഷ്കരണം സംബന്ധിച്ച്‌ ഒട്ടേറെ പരാതി ഉയരുകയും ഉത്തരവ് മൂന്ന് തവണ ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് ഗ്രേസ് മാര്‍ക്ക് നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ കമ്മിറ്റിയെ നിയോഗിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്.

Continue Reading

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചില്ല; സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: 2022-23 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചില്ലെന്ന പരാതിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ന്യൂനപക്ഷ വകുപ്പ് ഡയറക്ടറും വിഷയം പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അദ്ധ്യക്ഷന്‍ അഡ്വ. എ എ റഷീദ് ഉത്തരവിട്ടിട്ടുണ്ട്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടിയെടുത്തത്.

Continue Reading

ശാസ്ത്രജാലകം തുറന്ന് ശ്രീ സരസ്വതി വിദ്യാമന്ദിർ

പെരുവ : കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻ്ററി സ്കൂളിലെ ശാസ്ത്രമേള കുസാറ്റ് വൈസ് ചാൻസലർ പ്രൊഫസർ ഡോ. പി .ജി ശങ്കരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീസരസ്വതി എഡ്യൂക്കേഷണൽ ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ പി . ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രഞ്ജിത്ത് ആർ , മാനേജർ കെ ടി ഉണ്ണികൃഷ്ണൻ, സയൻസ് അധ്യാപകരായ കെ കെ മിനി, എം എൻ മായ എന്നിവർ പങ്കെടുത്തു. കുമാരി […]

Continue Reading

വനം- വന്യജീവി സംരക്ഷണം വിദ്യാർത്ഥികളുടെ ഉത്തരവാദിത്വം; റിനി ആർ പിള്ള

വൈക്കം: നമ്മുടെ ആവസ വ്യവസ്ഥയുടെ സംരക്ഷണത്തിന് വനം- വന്യജീവികളുടെ നിലനിൽപ്പ് അനിവാര്യമാണെന്നും അതിനാൽ വന സംരക്ഷണ യജ്ഞത്തിൻ്റെ ഉത്തരവാദിത്വം വിദ്യാർത്ഥി സമൂഹം ഏറ്റെടുക്കാൻ തയ്യാറാകണമെന്നും വനം വന്യജീവി വകുപ്പ് വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ റിനി ആർ പിള്ള പറഞ്ഞു. വൈക്കം ശ്രീ മഹാദേവ കോളജിൽ “മനുഷ്യൻ്റെയും വന്യജീവികളുടെയും അവകാശങ്ങൾ” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അവർ.കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് സെമിനാർ ഉദ്ഘാടനം ചെയ്തു. വനം വന്യജീവി വകുപ്പ്, […]

Continue Reading