കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബി.എസ്.സി. ന്യൂക്ലിയാര്‍ മെഡിസിന്‍ കോഴ്സിന് അനുമതി

സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജി കോഴ്‌സ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.6 സീറ്റുകളുള്ള കോഴ്‌സിനാണ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ തന്നെ വളരെ കുറച്ച്‌ മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ഈ കോഴ്‌സുള്ളത്. പുതിയ കോഴ്‌സ് ആരംഭിക്കുന്നതോടെ നൂതനമായ ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജിയില്‍ കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാന്‍ സാധിക്കും. നടപടിക്രമങ്ങള്‍ പാലിച്ച്‌ അടുത്ത അധ്യയന വര്‍ഷം തന്നെ കോഴ്‌സ് ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. റേഡിയോ ആക്ടീവ് മൂലകങ്ങളും […]

Continue Reading

മാഞ്ഞൂർ ഗവ എൽ.പി സ്കൂളിൽ സീലിംഗ് തകർന്ന് നാശനഷ്ടം; അഡ്വ. മോൻസ് ജോസഫ് എംഎൽഎ സന്ദർശനം നടത്തി

കടുത്തുരുത്തി: മാഞ്ഞൂർ ഗവ എൽ.പി സ്കൂളിൽ കഴിഞ്ഞ ദിവസം സീലിംഗ് തകർന്നു ഉണ്ടായ നാശനഷ്ടം പഞ്ചായത്ത് അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ സന്ദർശിക്കുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. എം.എൽ.എ എന്ന നിലയിൽ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് മോൻസ് ജോസഫ് ഉറപ്പ് നൽകുകയും ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോമളവല്ലി രവീന്ദ്രൻ, സുനു ജോർജ്, ഒ. എം. ചാക്കോ, ജയിനി തോമസ്, മാഞ്ഞൂർ മോഹൻകുമാർ, സി. എം. ജോർജ്, ഹെഡ്മിസ്ട്രെസ് ജൂബി ജേക്കബ്, പി […]

Continue Reading

ഹയര്‍സെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയര്‍ത്തി വിദ്യാഭ്യാസ വകുപ്പ്

ഹയര്‍സെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയര്‍ത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി നാല്‍പ്പതില്‍ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.നേരത്തെ ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ ജനറല്‍ വിഭാഗത്തില്‍ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു. നിലവില്‍ സ്പെഷ്യല്‍ റൂള്‍ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാല്‍ പഠിപ്പിക്കുവാൻ അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ് പ്രായം പുനര്‍നിശ്ചയിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Continue Reading

എം എ കോളേജിൽ ദ്വിദിന ദേശീയ സെമിനാർ

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെയും, മാഗ്‌നറ്റിക് റേസോണൻസ് സൊസൈറ്റി കേരളയുടെയും (Magnetic Resonance Society Kerala (MRSK) സംയുക്ത ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് സെന്ററിലെ അസോ.പ്രൊഫസർ ഡോ. ജിതേന്ദർ ചുഹ് സെമിനാർ ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം ഐ ഐ എസ് ഇ ആർ അസോ. പ്രൊഫ. ഡോ. വിനീഷ് വിജയൻ അധ്യക്ഷത വഹിച്ചു.കേരള സ്റ്റേറ്റ് […]

Continue Reading

കസ്റ്റംസ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ച 30 പേര്‍ പിടിയില്‍

ചെന്നൈ: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയില്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ കൂട്ട കോപ്പിയടി.30 ഉദ്യോഗാര്‍ഥികളെയാണ് പരീക്ഷയ്ക്കിടെ അധികൃതര്‍ പിടികൂടിയത്. പിടിയിലായവരില്‍ 26 പേരും ഹരിയാണ സ്വദേശികളാണ്. രണ്ടുപേര്‍വീതം ഉത്തര്‍പ്രദേശ്, ബിഹാര്‍ സ്വദേശികളും.ഇവരെല്ലാം പരീക്ഷകളില്‍ ക്രമക്കേട് നടത്തുന്ന വന്‍ റാക്കറ്റിന്റെ ഭാഗമാണെന്നാണ് വിവരം. ശനിയാഴ്ച ചെന്നൈ ബീച്ച്‌ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ കസ്റ്റംസ് ആസ്ഥാനത്തായിരുന്നു പരീക്ഷ. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിലെ ക്ലര്‍ക്ക്, […]

Continue Reading

ഐ. ടി. ഐ അധ്യാപകരെ അനുമോദിച്ച് മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ കൂടുതല്‍ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകള്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും റാങ്ക് നേടിയവരെയും ഈ വര്‍ഷത്തെ ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളായ ഇൻസ്ട്രക്ടമാരെയും അനമോദിക്കുന്ന മെറിറ്റോറിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌പെക്‌ട്രം ജോബ് ഫെയര്‍-2023ലൂടെ തൊഴില്‍ നേടിയവര്‍ക്കുള്ള നിയമന ഉത്തരവുകളും മന്ത്രി വേദിയില്‍ വച്ച്‌ കൈമാറി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ വളരെ തിളക്കമാര്‍ന്ന വിജയമാണ് സംസ്ഥാനത്തിന് നേടാൻ കഴിഞ്ഞതെന്ന് […]

Continue Reading

പട്ടികവിഭാഗം വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും

ഒഡെപെക്കുമായി ചേര്‍ന്ന് നവീകരിച്ച്‌ നടപ്പാക്കുന്ന പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള വിദേശ പഠന സ്‌കോളര്‍ഷിപ്പ് പദ്ധതി 4ന് രാവിലെ 11ന് അയ്യങ്കാളി ഹാളില്‍ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. വിദേശ പഠന സ്‌കോളര്‍ഷിപ്പിന്റെ അപേക്ഷാ പ്രക്രിയകള്‍ എളുപ്പത്തിലാക്കാൻ ഓവര്‍സീസ് ഡെവലപ്‌മെന്റ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കണ്‍സള്‍ട്ടൻസ് (ഒഡെപ്പെക്ക്) തയ്യാറാക്കിയ വെബ് സൈറ്റും ഉദ്ഘാടനം ചെയ്യും. അടുത്ത വര്‍ഷം മുതല്‍ വിദേശ പഠന സ്‌കോളര്‍ഷിപ്പ് ഇടനിലക്കാരെ ഒഴിവാക്കി ഒഡെപ്പെക്ക് മുഖേന മാത്രമാവും അനുവദിക്കുക. വിദേശ രാജ്യങ്ങളിലേയ്‌ക്ക് […]

Continue Reading

യുജിസി നെറ്റ് ഡിസംബര്‍ 2023 ലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തിയതി ഒക്ടോബര്‍ 28

ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) UGC NET ഡിസംബര്‍ 2023 ലേയ്ക്കുള്ള പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. UGC NET ഡിസംബര്‍ 2023 ലെ പരീക്ഷകള്‍ ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 22, 2023 വരെ നടത്താന്‍ തീരുമാനിച്ചു. വിശദമായ അറിയിപ്പ് NTA യുടെ ഔദ്യോഗിക വെബ്സൈറ്റായ nta.ac.in-ലോ UGC NET-ല്‍ ugcnet.nta.nic.in-ലോ ലഭ്യമാകും. യുജിസി നെറ്റ് ഡിസംബര്‍ 2023 രജിസ്‌ട്രേഷന്‍ അപേക്ഷാ ഫോം ഇപ്പോള്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ugcnet.nta.ac എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഓണ്‍ലൈന്‍ […]

Continue Reading

പുസ്തകങ്ങള്‍ സമ്മാനിച്ച് ആര്യനാട് സ്കൂളിലെ പൂർവ വിദ്യാര്‍ത്ഥി വാട്സാപ്പ് കൂട്ടായ്മ

നെടുമങ്ങാട്: ആര്യനാട് ഗവൺമെൻ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പുതുക്കിയ പുസ്തകപുരയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് 2003 ബാച്ച് എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥി വാട്സാപ്പ് കൂട്ടായ്മ. ഇതുവരെ സമാഹരിച്ച 200 പുസ്തകങ്ങള്‍ സ്കൂളിനുവേണ്ടി അഡ്വ.ജി. സ്റ്റീഫന്‍ എം.എല്‍.എ. 2003 എസ്.എസ്.എല്‍സി. വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളായ നീതു.ജി.എസ്., കണ്ണൻ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി. പ്രശസ്ത സിനിമാതാരം ജോബി മുഖ്യാതിഥിയായിരുന്നു. ഒക്ടോബര്‍ 29, 30 തീയതികളിലായി സ്കൂള്‍ കലോത്സവവും നവീകരിച്ച പുസ്തകപുരയുടെ ഉദ്ഘാടനവും നടന്ന വേദിയില്‍ വെച്ചാണ് പുസ്തകങ്ങള്‍ കൈമാറിയത്. ചടങ്ങില്‍ […]

Continue Reading

കുറവിലങ്ങാട് ഡി പോൾ പബ്ലിക് സ്കൂളിൽ പേട്രൺസ് ഡേ ആഘോഷിച്ചു

കുറവിലങ്ങാട് :ഡിപോൾ പബ്ലിക് സ്കൂളിലെ പേട്രൺസ് ഡേ ആഘോഷിച്ചു. മാർ ജേക്കബ് മുരിക്കൻ മുഖ്യാതിഥിയായി. വിശുദ്ധ വിൻസന്റ് ഡി പോളിനെ പോലെ കുട്ടികൾ ചാരിറ്റി ലൈഫിന്റെ ഭാഗമാകണമെന്നും വളർച്ചയുടെ ഒരു ഘട്ടത്തിലും ചാരിറ്റി മറക്കരുതെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ഫാദർ ജോമോൻ കരോട്ടു കിഴക്കേൽ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി. ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ, ഫാ. ജോൺ അലോഷി, വൈസ് പ്രിൻസിപ്പൽ മിസ് സോണിയ തോമസ്, പിടിഎ പ്രസിഡന്റ് ഡോക്ടർ ഫെലിക്സ് ജയിംസ് […]

Continue Reading