പൃഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീന ആർ ചന്ദ്രനും നടിമാർ, ബ്ലസി സംവിധായകൻ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

തിരുവനന്തപുരം: അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം). മികച്ച നടിമാരായി ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്) എന്നിവരെ തെരഞ്ഞെടുത്തു. മികച്ച സംവിധായകൻ ബ്ലസ്സി (ആടുജീവിതം). സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജ്യൂറിയാണ് പുരസ്ക്കാര നിർണയം നടത്തിയത്. സംവിധായകൻ പ്രിയനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാര്‍. എഴുത്തുകാരൻ എൻ എസ് മാധവൻ, സംവിധായകൻ […]

Continue Reading

നൃത്ത ശില്പശാല സമാപിച്ചു; മുഖ്യാതിഥിയായി മമ്മൂട്ടി

കൊച്ചി: രണ്ട് ദിവസമായി അമ്മ കോംപ്ലക്‌സ് ഹാളില്‍ സംഘടിപ്പിച്ച നൃത്ത ശില്പശാലയുടെ സമാപന ചടങ്ങില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് മമ്മൂട്ടിയും ബേസിലും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. അമ്മ അംഗങ്ങളും ചടങ്ങില്‍ എത്തിയിരുന്നു. ചലച്ചിത്ര താരം സരയു കോഓര്‍ഡിനേറ്റ് ചെയ്ത നൃത്ത ശില്പശാലയില്‍ രചന നാരായണന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്. ആദ്യമായി അമ്മ സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പില്‍, ലഭിച്ച അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പത്തിയൊന്ന് പേര്‍ പങ്കെടുത്തു.പന്ത്രണ്ടു വയസ് മുതല്‍ […]

Continue Reading

പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന മനോരാജ്യം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി

പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന മനോരാജ്യം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി. പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ആയത്. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ നിർമ്മിച്ച് റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സമീർ എന്ന ചിത്രത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് […]

Continue Reading

“ഗുലാൻ തട്ടുകട” തുടങ്ങുന്നു

എം ജെ സിനിമാസ്, വി ഫ്രണ്ട്‌സ് പ്രൊഡക്ഷൻസ്‌ എന്നിവയുടെ ബാനറിൽ കെ എച്ച് അബ്ദുള്ള നിർമിച്ച് മുന്നാ ഇഷാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന “ഗുലാൻ തട്ടുകട ” എന്ന ചിത്രത്തിന്റെ പൂജാ കർമ്മം എറണാകുളം മെർമെയ്ഡ് ഹോട്ടലിൽ വെച്ച് നടന്നു.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.പൂർണമായും കോമഡി എന്റർറ്റൈനറായി ഒരുക്കുന്ന ഈ ചിത്രത്തിൽ ഗുലാൻ എന്ന കഥാപാത്രമായി പ്രമുഖ ഷെഫ് സുരേഷ്പിള്ള എത്തുന്നു. ഷഹീൻ സിദ്ധിക്ക്,സുധീർ കരമന, ജാഫർ […]

Continue Reading

ഓർമ്മചിത്രം സെക്കന്‍റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി

ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിന്‍റെ ബാനറില്‍ ഫ്രാന്‍സിസ് ജോസഫ്‌ നിർമ്മിക്കുന്ന “ഓർമ്മചിത്രം” എന്ന ചിത്രത്തിന്റെ സെക്കന്‍റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ പി. പി. കുഞ്ഞികൃഷ്ണൻ, ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, സിദ്ധാർത്ഥ്, , ശിവദാസ് മട്ടന്നൂർ, പ്രശാന്ത് പുന്നപ്ര,അശ്വന്ത് ലാൽ,അമൽ രവീന്ദ്രൻ, മീര നായർ,കവിത തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് ആറുമുഖൻ നിർവ്വഹിക്കുന്നു.   ഗാനരചന . വയലാർ ശരത്ചന്ദ്ര […]

Continue Reading

നടി മീരാ നന്ദൻ ഗുരുവായൂരിൽ വിവാഹിതയായി

ചുരുക്കം സിനിമകളിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മീരാ നന്ദൻ. നടി ഇന്ന് ഗുരുവായൂരിൽ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരൻ. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത് അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ മീരയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി […]

Continue Reading

സുരേഷ് ഗോപി നായകൻ, ‘മണിയൻ ചിറ്റപ്പൻ’ അണിയറയിൽ ഒരുങ്ങുന്നു

കൊച്ചി: തിയേറ്ററിൽ വിജയകരമായി പ്രദര്‍ശനം തുടരുന്ന ‘ഗഗനചാരി’ എന്ന സിനിമയുടെ ടീം വീണ്ടും എത്തുന്നു. ‘മണിയൻ ചിറ്റപ്പൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഗഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകന്‍ അരുണ്‍ ചന്തുവും ചേർന്ന് തന്നെയാണ് മണിയൻ ചിറ്റപ്പനും ഒരുക്കുന്നത്. ‘വരാഹം’ ആണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. സയന്റിഫിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡി സിനിമയാണെന്നാണ് സൂചന. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതേസമയം ഗഗനചാരി മികച്ച […]

Continue Reading

നനു നനുത്തൊരു ഏലിയൻ സ്പർശം; മലയാളികൾ ഇതുവരെ കാണാത്ത ചലച്ചിത്രാനുഭവവുമായി ‘ഗഗനചാരി’

ലോകത്തിൽ വിവിധ ഭാഷകളിൽ ഡിസ്റ്റോപ്പിയൻ സിനിമകളിൽ അന്യഗ്രഹ ജീവികളെ നമ്മൾ പലപ്പോഴാതി കണ്ടിട്ടുണ്ട്. പക്ഷേ മലയാളത്തിൽ അത്തരമൊരു പരീക്ഷണം ഇതാദ്യമായിട്ടായിരിക്കും. അതും വളരെ കാലികപ്രസക്തിയുള്ള സമയത്താണീ സിനിമയുടെ വരവ്. അന്യഗ്രഹ ജീവികൾ മനുഷ്യർക്കിടയിൽ വേഷം മാറി ജീവിക്കുന്നുണ്ടെന്നുള്ളൊരു പഠനം പുറത്ത് വന്നത് ഈയടുത്താണ്.   ഈ വാർത്ത വലിയൊരു അതിശയത്തോടെയാണ് കേട്ടതെങ്കിലും പലരും അത് തള്ളിക്കളയുകയാണ് ചെയ്തത്. പക്ഷേ എത്രയൊക്കെ തള്ളിപ്പറഞ്ഞാലും ആളുകൾക്ക് അന്യഗ്രഹജീവികളെ കുറിച്ചുള്ള വാർത്തകൾ ഒരു പ്രഹേളികയായി തന്നെ തുടരുകയാണ്. ലോകത്തിൽ വിവിധ ഭാഷകളിൽ […]

Continue Reading

ശ്രുതി ഹാസനും കാമുകനും വേർപിരിഞ്ഞു

ശ്രുതി ഹാസനും കാമുകനായ ഡൂഡില്‍ ആര്‍ട്ടിസ്റ്റും ഇല്ലസ്ട്രേറ്ററുമായ ശന്തനു ഹസാരികയും വേര്‍പിരിഞ്ഞു. നാല് വര്‍ഷത്തോളമായി ഡേറ്റിങില്‍ ആയിരുന്നു ഇരുവരും. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും അണ്‍ഫോളോ ചെയ്യുകയും അടുത്തിടെ പോസ്റ്റ് ചെയ്ത ഒരുമിച്ചുള്ള ചിത്രങ്ങള്‍ കളയുകയും ചെയ്തിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ഇരുവരും കഴിഞ്ഞ മാസമാണ് വേര്‍പിരിഞ്ഞത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേര്‍പിരിയല്‍ വാര്‍ത്തകളോട് ശ്രുതിയോ ശന്തനുവോ പ്രതികരിച്ചിട്ടില്ല. 2020ല്‍ കോവിഡ് വ്യാപനത്തിന്റെ സമയത്താണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. മുംബൈയിലെ ഫ്ളാറ്റില്‍ ഒരുമിച്ചായിരുന്നു താമസം. ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒന്നിച്ചുള്ള […]

Continue Reading

ആഷിഖ് അബുവിന്റെ ”റൈഫിൾ ക്ലബ്ബ് ” മുണ്ടക്കയത്ത്

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു. ഹനുമാൻ കൈന്റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ […]

Continue Reading