ജോണി ഡെപ്പിന് റോം ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ്

ഹോളിവുഡ് താരം ജോണി ഡെപ്പിന് 19-ാമത് റോം ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് നൽകി ആദരിക്കും. ഒക്ടോബർ 16 മുതൽ 27 വരെയാണ് റോം ഫിലിം ഫെസ്റ്റിവൽ നടക്കുക. വിഗ്ഗോ മോർട്ടെൻസനും ജോണി ഡെപ്പിനൊപ്പം റോം ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പങ്കിടും. ജോണി ഡെപ്പ് സംവിധാനം ചെയ്യുന്ന മോദി – ത്രീ ഡേയ്‌സ് ഓൺ ദി വിങ് ഓഫ് മാഡ്‌നെസും അതേ വേദിയിൽ പ്രദർശിപ്പിക്കും. ബൊഹീമിയൻ കലാകാരനായ അമെഡിയോ മോഡിഗ്ലിയാനിയുടെ […]

Continue Reading

പുഷ്പ 2വില്‍ അല്ലു അര്‍ജുനൊപ്പം ഡേവിഡ് വാര്‍ണറും

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍റെ പുഷ്പ 2 ദി റൂള്‍. 2021-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു പുഷ്പ ദി റൈസ്. സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അര്‍ജുന്‍ സ്വന്തമാക്കിയിരുന്നു. രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം അതിവേഗം പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് സിനിമ പ്രേമികളെ ഒന്നടങ്കം ആവേശഭരിതരാക്കുന്നുണ്ട്. ഡിസംബര്‍ ആറിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തുന്ന ചിത്രത്തി ല്‍ പുഷ്പ രാജിനൊപ്പം ഒരു സര്‍പ്രൈസ് കഥാപാത്രവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. […]

Continue Reading

‘പാലേരി മാണിക്യം’ റീ റിലീസ് മാറ്റിവെച്ചു

മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തി വൻ വിജയം നേടിയ ചിത്രം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ വീണ്ടും തിയേറ്ററുകളിലെത്തുന്നു എന്ന വാർത്തകൾ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ സെപ്റ്റംബർ ഇരുപതിന് ചിത്രം പ്രദർശനത്തിനെത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്. ഇപ്പോഴിതാ സിനിമയുടെ റീ റിലീസ് മാറ്റിവെച്ചതായുള്ള വാർത്തകളാണ് വരുന്നത്. ഒക്ടോബർ നാലിലേക്കാണ് സിനിമയുടെ റിലീസ് മാറ്റിയത്.

Continue Reading

കുഞ്ചാക്കോ ബോബൻ- അമല്‍ നീരദ് കൂട്ടുകെട്ടിൽ ആദ്യചിത്രം; ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍

അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരാണ് പുതിയ പോസ്റ്ററില്‍ ഉള്ളത്. ട്രിയോ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുമ്പ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി ശ്രിന്ദ, വീണ നന്ദകുമാര്‍, ഷറഫുദ്ദീന്‍ എന്നിവരുടെ പോസ്റ്ററാണ് പങ്കുവെച്ചത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ന്‍വില്ല. […]

Continue Reading

ARM വ്യാജ പതിപ്പ്: കേസെടുത്ത് കൊച്ചി സൈബർ പൊലീസ്

കൊച്ചി: ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ടെലഗ്രാമിൽ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്ത് കൊച്ചി സൈബർ പൊലീസ്. ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാൽ നൽകിയ പരാതിയിലാണ് നടപടി. ഏതു തീയറ്ററിൽ നിന്നാണ് ചിത്രം ചോർന്നതെന്നായിരിക്കും ആദ്യം അന്വേഷിക്കുക. സിനിമ റിലീസ് ചെയ്ത രണ്ടാം ദിവസമാണ് ടെലിഗ്രാമിൽ എത്തിയത്. ചിത്രത്തിന്റെ സംവിധായകനും പരാതിക്കാരനുമായ ജിതിൻ ലാലിന്റെ മൊഴി എടുത്തിരുന്നു. ചിത്രത്തിന്റെ വ്യാജ പതിപ്പ് ഒരാൾ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകൻ ജിതിൻ […]

Continue Reading

‘ജീവൻ’ ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി

ഷിബു ചക്രവർത്തിയുടെ രചനയിൽ ഗോപി സുന്ദർഈണം പകർന്ന ‘ജീവൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സത്യം ഓഡിയോസ് ആണ് ഗാനങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്. രചന സംവിധാനം. വിനോദ് നാരായണൻ. ഡി ഒ പി. സിനു സിദ്ധാർത്ഥ്. ഗോപിക ഫിലിംസിന്റെ ബാനറിൽ റൂബി വിജയൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സുനിൽ പണിക്കർ,വിഷ്ണു വിജയൻ എന്നിവരാണ്. എഡിറ്റിംഗ് ബാബു രത്നം. ട്രെയിലർ കട്സ് ഡോൺ മാക്സ്. കോസ്റ്റ്യൂമർ വീണ അജി. മേക്കപ്പ് അനിൽ നേമം. ആർട്ട് ഡയറക്ടർ രജീഷ് […]

Continue Reading

അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക്; സുരേഷ്‌ഗോപിയുടെ നായികയായി

സുരേഷ് ഗോപിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ഓണം കഴിഞ്ഞ് ചിത്രീകരണം തടങ്ങാനുള്ള പ്ലാനിലാണുള്ളതെന്നും പാർട്ടിയുടെ അനുമതി ഉടൻ കിട്ടുമെന്നും സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന വിവരം അനുസരിച്ച്‌ സുരേഷ് ഗോപിയുടെ നായികയായി തെന്നിന്ത്യൻ താരസുന്ദരിയായ അനുഷ്ക ഷെട്ടി എത്തുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ജയസൂര്യ നായകനായെത്തുന്ന കത്തനാർ എന്ന ചിത്രത്തില്‍ അനുഷ്ക പ്രധാനവേഷം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഔദ്യോഗിക അറിയിപ്പിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Continue Reading

മിന്നൽ മുരളിയുടെ കഥയും കഥാപാത്രങ്ങളും കലാസൃഷ്ടികൾക്കുപയോഗിക്കരുത്: വിലക്കുമായി കോടതി

മിന്നൽ മുരളി സിനിമയുടെ കഥയും കഥാപാത്രങ്ങളും ഉപയോ​ഗിച്ചുളള മറ്റെല്ലാ കലാസൃഷ്ടികളും വിലക്കി എറണാകുളം ജില്ലാ കോടതി. സിനിമയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ നൽകിയ പരാതിയിലാണ് നടപടി. ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘ഡിറ്റക്ടീവ് ഉജ്വലൻ’ എന്ന സിനിമയുടെ നിർമാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിനാണ് പകർപ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിർദേശം നൽകിയിരിക്കുന്നത്. മിന്നൽ മുരളിയിലെ കഥാപാത്രങ്ങളുടെ സ്പിൻ ഓഫ് ഉൾപ്പെടെ വിവിധ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള മിന്നൽ മുരളി യൂണിവേഴ്സ് നേരത്തെ നിർമാതാവ് സോഫിയ പോൾ പ്രഖ്യാപിച്ചിരുന്നു.

Continue Reading

രാമായണത്തിൽ ജടായുവിൻ്റെ ശബ്ദമാകാൻ അമിതാഭ് ബച്ചൻ

ഇന്ത്യന്‍ ചലച്ചിത്ര ലോകം ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നിതീഷ് തിവാരിയുടെ രാമായണം. ചിത്രത്തിൽ രാമനായി രൺബീർ എത്തുമ്പോൾ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഇപ്പോഴിതാ ചിത്രത്തിൽ അമിതാഭ് ബച്ചനും ജോയിൻ ചെയ്തു. രാവണൻ്റെ പിടിയിൽ നിന്ന് സീതാദേവിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തൻ്റെ ജീവൻ ബലിയർപ്പിക്കുന്ന ദിവ്യപക്ഷിയായ ജടായു എന്ന കഥാപാത്രത്തിന് അമിതാഭ് ബച്ചൻ ശബ്ദം നൽകും. പ്രേക്ഷകർ ബച്ചനെ സ്‌ക്രീനിൽ ശാരീരികമായി കാണില്ലെങ്കിലും, അദ്ദേഹത്തിൻ്റെ ആഴമേറിയതും വൈകാരികവുമായ ശബ്ദം ജടായുവിനെ ജീവസുറ്റതാക്കും. ഹ്രസ്വമാണെങ്കിലും, ജടായുവിൻ്റെ ചിത്രീകരണം പ്രേക്ഷകരിൽ […]

Continue Reading

സൽമാൻ ഖാന്റെ സിക്കന്ദറിൽ കാജൽ അഗർവാളും

സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗ്ദോസ് സംവിധനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ‘സിക്കന്ദറി’ൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നടി രശ്മിക മന്ദാന ചിത്രത്തിൽ നായികയായി അഭിനയിക്കുമ്പോൾ, ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി നടി കാജൽ അഗർവാളും എത്തുന്നു. നേരത്തെ വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രമായ തുപ്പാക്കിയിലും കാജൽ അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ അഭിനയിച്ച ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിലാണ് കാജൽ അഗർവാളിനെ അവസാനമായി കണ്ടത്. സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദർ’ 2025 ഈദിന് […]

Continue Reading