‘ഐഡന്റിറ്റി’ വേൾഡ് വൈഡ് റിലീസ് ജനുവരി രണ്ടിന്

ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐഡന്റിറ്റി’ ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി.ജെയും ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്‌കെച്ച് ആർട്ടിസ്റ്റും പോലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് […]

Continue Reading

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസായിരുന്നു. തിങ്കളാഴ്ച വൈക്കീട്ട് 6.30-ഓടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ മൂലം ഏറെക്കാലം ചികിത്സയിലായിരുന്നു. അദ്ദേഹത്തിൻ്റെ മകളായ പ്രിയ ബെനഗൽ മരണവിവരം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും നൽകി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു. 2005ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരവും നേടിയിട്ടുണ്ട്. 2007ല്‍ ഫാല്‍കെ പുരസ്കാരം നേടി. ഡിസംബർ 14-ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന്റെ 90-ാം ജന്മദിനം ആഘോഷിച്ചിരുന്നു. അങ്കുർ […]

Continue Reading

അല്ലു അർജുൻ്റെ വീടിന് നേരെ ആക്രമണം

തെലുങ്ക് നടൻ അല്ലു അർജുൻ്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീടിന് നേരെയാണ് ആക്രമണം. പുഷ്പ 2ൻ്റെ റിലീസിനിടെ മരിച്ച രേവതിക്ക് നീതി വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ആക്രമണം. ഇവർ അല്ലുവിൻ്റെ വീടിന് നേരെ കല്ലും, തക്കാളിയുമെറിഞ്ഞു. ചിലർ വീടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് സെക്യൂരിറ്റിയെ അടക്കം മർദിച്ചതായും വിവരമുണ്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വീട്ടിലെ ചെടിച്ചട്ടികളടക്കം തകർന്നു കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.അതേസമയം ആക്രമണത്തിൽ ആർക്കെങ്കിലും പരുക്ക് പറ്റിയിട്ടുണ്ടോ എന്നത് ഇതുവരെ വ്യക്തമല്ല.ആക്രമണം നടക്കുമ്പോൾ […]

Continue Reading

ഐഎഫ്എഫ്കെ തിരശീല വീ‍ഴാൻ മണിക്കൂറുകൾ മാത്രം ബാക്കി

ഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സിനിമകൾ കാണാൻ ചലച്ചിത്ര പ്രേമികളുടെ തിരക്ക്. പതിനഞ്ച് തിയേറ്ററുകളിലായി വിവിധ വിഭാഗങ്ങളിൽ 67 സിനിമകൾ ഇന്ന് പ്രേക്ഷകരിലേക്ക് എത്തി. നാളെ വൈകിട്ട് നടക്കുന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ പ്രദർശനങ്ങളിൽ പ്രേക്ഷകപ്രീതി നേടിയ സിനിമകളുടെ അവസാന പ്രദർശനമാണ് ഇന്ന് നടക്കുന്നത്. 29 -ാമത് രാജ്യാന്തര ചലച്ചിത്രമേള സംഘാടനം കൊണ്ടും മേളയിലെ സിനിമകളുടെ തെരഞ്ഞെടുപ്പു കൊണ്ടും വ്യത്യസ്തമാണെന്ന് ഡെലിഗേറ്റുകൾ അഭിപ്രായപ്പെട്ടു. ഉദ്ഘാടന […]

Continue Reading

ഐഎഫ്എഫ്കെ; നാലാം ദിനവും കെങ്കേമമാകും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനവും കെങ്കേമമാകും.67 സിനിമകളാണ് നാലാം ദിനമായ ഡിസംബർ 16ന് പ്രദർശിപ്പിക്കുന്നത്.14 തിയേറ്ററുകളിലായാണ് പ്രദർശനം. ആറ് മലയാള സിനിമകളും പ്രദർശനത്തിനെത്തുന്നുണ്ട്. റീസ്റ്റോർഡ് ക്ലാസിക്‌സ് വിഭാഗത്തിൽ അകിറ കുറൊസാവയുടെ ‘സെവൻ സമുറായ്’, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇറാനിയൻ ചിത്രം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്, മേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ആൻ ഹുയിയുടെ ‘ബോട്ട് പീപ്പിൾ’, ‘ദ പോസ്റ്റ്‌മോഡേൺ ലൈഫ് ഓഫ് മൈ ഓണ്ട്’, ലോക സിനിമ […]

Continue Reading

സ്ത്രീകൾക്ക് വിവിധ മേഖലകളിൽ സുരക്ഷിതമായി ജോലി ചെയ്യാനായി നിയമ നിർമാണം നടത്തും; മന്ത്രി സജി ചെറിയാൻ

സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനായി നിയമ നിർമാണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ. അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മുതിർന്ന ചലച്ചിത്ര നടിമാരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മലയാള സിനിമയുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളാണ് വേദിയിലുള്ളതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചലച്ചിത്ര മേളയിലെ ഈ നിമിഷം മറക്കാതിരിക്കാനാണ് ‘മറക്കില്ലൊരിക്കലും’ എന്ന പേര് നൽകിയതെന്നും വരും വർഷങ്ങളിലും ചലച്ചിത്ര സാങ്കേതിക മേഖലയിലുള്ളവരെ ഉൾപ്പെടെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുമെന്നും […]

Continue Reading

അല്ലു അർജ്ജുന് ഇടക്കാല ജാമ്യം

ഹൈദരാബാദ്: അല്ലു അർജ്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി. മനപൂർവ്വമല്ലാത്ത നരഹത്യാകുറ്റം നിലനിൽക്കുമോ എന്ന് സംശയമെന്ന് ഹൈക്കോടതി പറഞ്ഞു, ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിച്ചത്. അഡ്വ. നിരഞ്ജൻ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അർജുന് വേണ്ടി ഹാജരായത്. അല്ലു അർജുന് ജാമ്യം നൽകരുത് എന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അല്ലു അർജുനടക്കമുള്ള താരങ്ങളോട് തിയറ്റർ സന്ദർശിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.  

Continue Reading

അല്ലു അര്‍ജുന്‍ ജയിലിൽ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അറസ്റ്റിലായ തെലുങ്ക് നടന്‍ അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് ജയിലിൽ അടച്ചു. അറസ്റ്റ് തിങ്കളാഴ്ച വരെ വൈകിപ്പിക്കണമെന്ന നടന്റെ ഹര്‍ജി കോടതി തള്ളി. കഴിഞ്ഞയാഴ്ച ഹൈദരാബാദ് തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും ഒമ്പത് വയസ്സുള്ള മകന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ന് ഉച്ചയ്ക്കാണ് നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്ന് ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. തന്നെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് കിടപ്പുമുറി വരെ എത്തിയെന്ന് […]

Continue Reading

‘ദി മലബാർ ടെയിൽസ്’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി ചിത്രമായ ദി മലബാർ ടെയിൽസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. പ്രശസ്തരായ 10 സംവിധായകരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ&പ്രൊഡക്ഷൻ കൺട്രോളർ ഡോക്ടർ പ്രീത അനിൽ. എഡിറ്റിംഗ് &അസോസിയറ്റ് ഡയറക്ടർ എ. കെ അനുപ്രിയ തുടങ്ങി ഒരു കുടുംബത്തിലെ നാലുപേർ സംയുക്തമായി ഒരു സിനിമയ്ക്ക് […]

Continue Reading

ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യം: മന്ത്രി സജി ചെറിയാന്‍

ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയില്‍ നിന്ന് ഡെലിഗേറ്റ് കിറ്റുകള്‍ ഏറ്റുവാങ്ങി. മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐ എഫ് എഫ് കെയും പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു. പുതുമയും ജനപിന്തുണയും […]

Continue Reading