വിവാദ സ്ത്രീവിരുദ്ധ പരാമർശം:ഇനി ലോകേഷിനൊപ്പം പ്രവർത്തിക്കണമെങ്കിൽ നായകനാക്കണം എന്ന് മൻസൂർ അലിഖാൻ

സ്ത്രീവിരുദ്ധ വിവാദ പരാമര്‍ശത്തില്‍ തൃഷയോട് മാപ്പ് പറയില്ലെന്ന കടുത്ത നിലപാടിലാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഒപ്പം തന്നോട് സംസാരിക്കുക പോലും ചെയ്യാതെ സംവിധായകന്‍ ലോകേഷ് കനകരാജ് പ്രസ്താവനയിറക്കിയതില്‍ നിരാശയുണ്ടെന്നും, ഇനി നായകനായി അഭിനയിക്കാന്‍ ആണെങ്കില്‍ മാത്രമേ ലോകേഷിനൊപ്പം സിനിമ ചെയ്യുകയുള്ളുവെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. തമിഴ് താര സംഘടനയായ നടികര്‍ തിലകം തന്നെ അപമാനിക്കുകയാണ് ചെയ്തത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്മീറ്റില്‍ മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.  

Continue Reading