മതവികാരം വ്രണപ്പെടുത്തി: നയൻതാരയ്‌ക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു

ഭോപാല്‍ : ‘അന്നപൂരണി’ എന്ന സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ചലച്ചിത്രതാരം നയൻതാരയ്‌ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്.അന്നപൂരണി ചിത്രത്തിന്റെ സംവിധായകൻ, നിര്‍മാതാവ്, നെറ്റ്‍ഫ്ലിക്സ് അധികൃതര്‍ എന്നിവര്‍ക്കെതിര‌െയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രീരാമനെ നിന്ദിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചു, മതവികാരങ്ങള്‍ വ്രണപ്പെടുത്തി തുടങ്ങിയവ ആരോപിച്ചുള്ള ഹിന്ദു സേവാ പരിഷത്തിന്റെ പരാതിയിലാണ് കേസ്. വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് സിനിമ നെറ്റ്‌ഫ്ലിക്സ് പിൻവലിച്ചു. നയൻതാര, സംവിധായകൻ നിലേഷ് കൃഷ്ണ, നിര്‍മാതാക്കളായ ജതിൻ സേതി, ആര്‍.രവീന്ദ്രൻ, നെറ്റ്‌ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് ഹെഡ് മോണിക്ക […]

Continue Reading

ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം നടന്‍ മധുവിന്

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ഉണ്ണികൃഷ്ണൻ നമ്ബൂതിരി പുരസ്കാരത്തിന് നടൻ മധു അര്‍ഹനായി. 50001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്ബൂതിരിയുടെ സ്മരണയ്ക്കാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് വച്ച്‌ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എഎൻ ഷംസീര്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Continue Reading

“ആനന്ദപുരം ഡയറീസ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

മലയാള സിനിമയിൽ അഭിനയത്തിന്റെ നാല്പതാം വർഷം ആഘോഷിക്കുന്ന പ്രശസ്ത താരം മീന കേന്ദ്ര കഥാപാത്രമാകുന്ന “ആനന്ദപുരം ഡയറീസ് “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഹാ നടൻ മോഹൻ ലാൽ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. കോളേജ് പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ മീന കോളേജ് വിദ്യാർത്ഥിനിയായും വക്കീലായും വേഷമിടുന്നു. “ഇടം” എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, […]

Continue Reading

ബാനര്‍ വയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് യാഷ്

ബംഗളൂരു: തന്റെ ജന്മദിനത്തില്‍ ബാനര്‍ വയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച മൂന്ന് ആരാധകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ‘കെജിഎഫ്’ നടന്‍ യാഷ് . കര്‍ണാടകയിലെ ഗദഗ് ജില്ലയിലുള്ള ആരാധകരുടെ വീട്ടിലാണ് യാഷ് എത്തിയത്. യാഷിന്റെ 38-ാം ജന്മദിനത്തിന് ബാനര്‍ വയ്ക്കുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ ദാരുണമായി മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് കൂടി പരിക്കേറ്റിരുന്നു. ജനുവരി എട്ടിന് യാഷിന് 38 വയസ്സ് തികഞ്ഞു. വാര്‍ത്ത അറിഞ്ഞയുടന്‍ അദ്ദേഹം കുടുംബാംഗങ്ങളെ കാണുകയും അനുശോചനം അറിയിക്കുകയും ചെയ്തു.പരിക്കേറ്റ ആരാധകരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച അദ്ദേഹം ഉടന്‍ […]

Continue Reading

നടൻ യഷിന്റെ ജന്മദിനത്തിന് ബാനർ നിർമ്മിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു

ബംഗളൂരു: നടൻ യഷിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ആശംസാ ബാനര്‍ സ്ഥാപിക്കുന്നതിനിടെ ഇലക്‌ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ആരാധകരായ ഹനുമാന്ത് ഹരിജൻ (24), മുരളി നടുവിനാമതി (20), നവീൻ ഗാജി (20) എന്നിവരാണ് മരിച്ചത്. അര്‍ധരാത്രി സ്ഥാപിക്കാൻ ശ്രമിച്ച കൂറ്റൻ ബാനറിന്റെ മെറ്റല്‍ ഫ്രെയിം വൈദ്യുതി ലൈനില്‍ സ്പര്‍ശിച്ചതോടെയായിരുന്നു ദുരന്തം. ജനുവരി എട്ടായ ഇന്നാണ് യഷിന്റെ ജന്മദിനം. ഇതോടനുബന്ധിച്ച്‌ ബാനര്‍ സ്ഥാപിക്കാനൊരുങ്ങുകയായിരുന്നു യുവാക്കള്‍. […]

Continue Reading

“എൽഎൽബി” ക്യാരക്ടർ പോസ്റ്റർ

ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എൽ.എൽ.ബി” (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് ) എന്ന് ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ റിലീസായി. വിജയൻ കാരന്തൂർ അവതരിപ്പിക്കുന്ന എംകെ ശശീന്ദ്രൻ എന്ന് കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ റോഷൻ അബൂബക്കർ, സുധീഷ്,ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, കാർത്തിക സുരേഷ്, […]

Continue Reading

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും മക്കളും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

വിമാന അപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറിനും രണ്ടു പെണ്‍മക്കള്‍ക്കും ദാരുണാന്ത്യം. വ്യാഴാഴ്ചയാണ് അപകടം നടന്നത്. കരീബിയന്‍ ദ്വീപിന്റെ തീരത്ത് നടന്ന വിമാനാപകടത്തിലാണ് നടനും മക്കളും മരിച്ചത്. 30 വര്‍ഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യന്‍ ഒലിവര്‍ ടോം ക്രൂസിനും ജോര്‍ജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു സിംഗിള്‍ എഞ്ചിന്‍ വിമാനത്തിലെ യാത്രക്കാരായിരുന്നു ക്രിസ്റ്റ്യന്‍ ഒലിവറും പെണ്‍മക്കളും . പ്രാദേശിക സമയം ഉച്ചയ്ക്ക് 12:10 ഓടെയാണ് സെന്റ് വിന്‍സെന്റിലെ ബെക്വിയ ദ്വീപ് വിമാനത്താവളത്തില്‍ നിന്നും ഗ്രനേഡൈന്‍സിലേക്ക് വിമാനം പുറപ്പെട്ടത്. […]

Continue Reading

ആസിഫ് അലിയുടെ പുതിയ ചിത്രം ‘ലെവല്‍ ക്രോസ്’ ഫസ്റ്റ്‌ലുക്ക് പുറത്ത്

ജീത്തു ജോസഫിന്റെ സംവിധാന സഹായിമാരില്‍ ഒരാളായ അര്‍ഫാസ് അയൂബ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലെവല്‍ ക്രോസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.ഷറഫുദ്ദീനും അമല പോളിനുമൊപ്പം പോസ്റ്ററില്‍ മൂന്നാമനായാണ് ആസിഫ് അലി എത്തുന്നത്. ആസിഫ് അലിയും ഷറഫുദീനും നായകന്മാരായി എത്തുന്ന ചിത്രത്തില്‍ അമല പോള്‍ ആണ് നായിക. നടന്‍ ആദം അയൂബിന്റെ മകന്‍ കൂടിയാണ് അര്‍ഫാസ് അയൂബ്. അച്ഛനൊപ്പമായിരുന്നു അര്‍ഫാസിന്റെ സിനിമാ പഠനം ആരംഭിക്കുന്നത്. സംവിധാനത്തിലും തിരക്കഥാരചനയും പരിചയിച്ച്‌ ആദത്തിന്റെ തന്നെ ടെലിഫിലിമുകളിലും സംവിധാന സംരംഭങ്ങളിലും അസിസ്റ്റ് […]

Continue Reading

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

പുതുവര്‍ഷത്തിലും ആരാധകരെ ആവേശത്തിലാക്കി തന്റെ പുത്തൻ ചിത്രത്തിന്റെ പുതിയ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ പുത്തൻ പോസ്റ്റര്‍ ആണ് ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത്. ഹൊറര്‍ ജോണറില്‍ പുറത്തിറക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ കറപുരണ്ട പല്ലുകളും ഭയപ്പെടുത്തുന്ന ചിരിയുമായി എത്തിയ മമ്മൂട്ടിയുടെ ലുക്ക്‌ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ അടൂര്‍ ഗോപാലകൃഷ്ണൻ ചിത്രം ‘വിധേയൻ’ എന്ന ചിത്രത്തിലെ അതേ രൗദ്രതയും ക്രൂരതയും നിറഞ്ഞതാണ് […]

Continue Reading

‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടെെം’ : ദളപതി വിജയ് യുടെ പുതിയ ചിത്രത്തിന്റെ ടെെറ്റില്‍ & ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടെെം’ എന്നാണ് ചിത്രത്തിന്റെ ടെെറ്റില്‍.വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. ദളപതി 68 എന്ന താത്കാലിക പേരിലാണ് ചിത്രം ഇത്രയും നാള്‍ അറിയപ്പെട്ടിരുന്നത്. ടെെം ട്രാവല്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായികയായി എത്തുക. ശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ, ലൈല, അജ്മല്‍ അമീര്‍, മോഹൻ, യോഗി ബാബു, വി.ടി.വി […]

Continue Reading