ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ട്രെയിലര്‍ പുറത്ത്
കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമൊക്കെയായി ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലർ പുറത്തിറങ്ങി.പൊലീസ് കഥാപാത്രമായി ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തില്‍ ടൊവിനോയെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ട്രെയിലർ കാണുമ്ബോള്‍ മനസ്സിലാക്കാനാകും. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തില്‍ ഒരു ഇമോഷണല്‍ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തില്‍ പുതുമയുള്ളൊരു കുറ്റാന്വേഷണ ചിത്രമാകുമെന്നാണ് ട്രെയിലർ തരുന്ന പ്രതീക്ഷ. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ […]
Continue Reading