അക്രമത്തിനായി പരിശീലനം ലഭിച്ച സംഘത്തെ നിയോഗിക്കുന്നു’; എറണാകുളത്ത് നടന്നത് നവകേരള സദസിന്റെ ശോഭ കെടുത്താനുള്ള ശ്രമമെന്ന് മന്ത്രി പി.രാജീവ്
കൊച്ചി: എറണാകുളത്ത് നടന്നത് നവകേരള സദസിന്റെ ശോഭ കെടുത്താനുള്ള ശ്രമമെന്ന് മന്ത്രി പി.രാജീവ്. ബഹിഷ്‌കരണ നീക്കം പരാജയപ്പെട്ടതോടെ പ്രതിപക്ഷം അക്രമത്തിലേക്ക് തിരിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആഹ്വാന പ്രകാരമാണ് നടപടി. അക്രമത്തിനായി പരിശീലനം ലഭിച്ച സംഘത്തെ നിയോഗിക്കുന്നുവെന്ന് പി.രാജീവ് പറഞ്ഞു. നവകേരള സദസിന്റെ റൂട്ട് തെറ്റിക്കാനുള്ള നീക്കമാണ് നിലവിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. നാട്ടുകാർ ഊതിയാൽ പ്രതിഷേധക്കാർ പറന്നു പോകുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മന്ത്രി പി.രാജീവ് വിശദീകരണം നൽകി. ആരും നിയമം കൈയ്യിലെടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് പി.രാജീവ് പറയുന്നു. […]
Continue Reading