ലുലു ഗ്രൂപ്പിൽ അതിക്രമിച്ച് കയറി മോഷണം; മറുനാടൻ മലയാളി റിപ്പോര്‍ട്ട‍ര്‍ക്കെതിരെ കേസ്

Breaking Kerala

തൃശൂർ: അതിക്രമിച്ച് കയറി മോഷണം നടത്തിയെന്ന ലുലു ഗ്രൂപ്പിന്‍റെ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ റിപ്പോർട്ടർക്കെതിരെ കേസെടുത്തു. തൃശൂർ ലുലു ഗ്രൂപ്പിന്റെ പരാതിയിലാണ് കൊച്ചി റിപ്പോർട്ടർ ആർ പീയൂഷിനെതിരെ അതിക്രമിച്ച് കയറി കവർച്ച നടത്തിയതിന് തൃശൂർ വെസ്റ്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ലുലു ഗ്രൂപ്പിന്‍റെ പുഴക്കലിലുള്ള ഭൂമിയിൽ അതിക്രമിച്ച് കയറി പമ്പ് സെറ്റ് കവർന്നെന്ന ജീവനക്കാരന്‍റെ പരാതിയിലാണ് കേസ്. എട്ട് മാസം മുൻപ് നടന്നെന്നാരോപിക്കപ്പെടുന്ന സംഭവത്തിലാണ് പൊലീസ് നടപടിയെടുത്തത്. എന്നാൽ, അനധികൃത നിലം നികത്തൽ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നും കവർച്ചയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും റിപ്പോർട്ടർ ആർ പീയൂഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *