ചന്ദ്രയാൻ 3-നെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്; പ്രകാശ് രാജിനെതിരെ കേസ്

Breaking National

ബെംഗളുരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 നെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട നടൻ പ്രകാശ് രാജിനെതിരെ കേസ്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പൊലീസാണ് കേസെടുത്തത്. ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി അറിയിച്ചു.

ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത് വന്നത്. ഇതിനെ തുടര്‍ന്ന് പ്രകാശ് രാജിനെതിരെ ചില സംഘടനകള്‍ പരാതിയുമായി രംഗത്ത് വരികയായിരുന്നു.

എന്നാൽ ചന്ദ്രനിൽപ്പോയാലും അവിടെ ചായക്കടയുമായി ഒരു മലയാളിയുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തി. തന്നെ വിമർശിക്കുന്നവർ ഏത് ‘ചായ്‍വാല’യെ ആണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. പ്രകാശ് രാജിന്‍റെ പോസ്റ്റ് ലജ്ജാകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പ്രതികരിച്ചിരുന്നു. കേന്ദ്രമന്ത്രിമാരും ഐഎസ്ആര്‍ഒ മുന്‍മേധാവിയും അടക്കം പ്രകാശ് രാജിന്‍റെ സോഷ്യല്‍‌ മീഡിയ പോസ്റ്റിനെതിരെ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *