നിപാഭീതി ഒഴിഞ്ഞിട്ടും കരിപ്പൂർ എയർപോർട്ടിൽ കാർഗോ സർവീസ് പുനരാരംഭിച്ചില്ല

Kerala

മലപ്പുറം: നിപയുടെ പശ്ചാത്തലത്തില്‍ കരിപ്പൂർ വിമാനത്താവളത്തിൽ നിർത്തിവച്ച കാർഗോ സർവീസ് പുനരാരംഭിച്ചില്ല. നിപ പ്രതിസന്ധി ഒഴിഞ്ഞതിനാൽ കയറ്റുമതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. പച്ചക്കറി ഉൾപെടെയുളള സാധനങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

നിപ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള കയറ്റുമതി പൂർണമായി നിർത്തിയിരുന്നു. നിപ റിപ്പോർട്ട് ചെയ്ത പേരാമ്പ്രയിൽനിന്ന് തെട്ടടുത്തുള്ള കണ്ണൂർ വിമാനത്താവളത്തിന് നിപമുക്ത സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് നൽകിയിരുന്നു. എന്നാൽ, പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള കാർഗോ പൂർണമായും നിർത്തി. എല്ലാവർക്കും നിപ നെഗറ്റീവായെങ്കിലും കയറ്റുമതി പുനരാരംഭിച്ചിട്ടില്ല.

പഴങ്ങളും പച്ചക്കറികളും ഉൾപെടെ കയറ്റുമതി ചെയ്യാൻ കഴിയാത്തതിനാൽ വ്യാപാരികളും കർഷകരുമെല്ലാം പ്രതിസന്ധിയിലാണ്. പഴം-പച്ചക്കറി കയറ്റുമതിയിൽ 2021-2022ൽ കരിപ്പൂർ വിമാനത്താവളത്തിന് കസ്റ്റംസിന്റെ പുരസ്കാരം ലഭിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെട്ട് കാർഗോക്കുള്ള തടസങ്ങൾ നീക്കണമെന്ന് കേരള എക്സ്പോർട്ടേഴ്സ് ഫോറം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *