ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു: ആർക്കും പരുക്കുകളില്ല

Kerala

തൃശൂർ: എടത്തിരുത്തി ചൂലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൂലൂർ പൊട്ടൻ സെൻ്ററിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്.

എയർപോർട്ടിൽ പോയി വരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് കാറാണ് കത്തിയത്. വലപ്പാട് സ്വദേശി കൊണ്ടിയാറ വീട്ടിൽ ഗോപാലകൃഷ്‌ണനും, കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്.

തീ ഉയരുന്നതു കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് സൂചന. ഫയർ ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *