കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala

കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇടക്കുന്നം സ്വദേശി വേലംപറമ്പില്‍ അര്‍ജുനാണ് മരിച്ചത്. പാറത്തോട് വെളിച്ചിയാനിയില്‍ വച്ചായിരുന്നു അപകടം. അര്‍ജുന്റെ കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *