കോട്ടയം: കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി അപകടം. യാത്രികർ നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ എറണാകുളം റോഡിൽ കുറുപ്പന്തറ ജംഗ്ഷന് സമീപം നാലുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ദിശ സൂചിക ബോർഡും ഒപ്ടിക്കൽ ഫൈബർ കടന്നുപോകുന്ന കോൺക്രീറ്റ് പില്ലറും പരസ്യ ബോർഡും തകർത്ത ശേഷമാണ് ട്രാൻസ്ഫോമറിന്റെ സംരക്ഷണ തൂണുകളിൽ ഇടിച്ചു നിന്നത്. കടുത്തുരുത്തി സ്വദേശികളായ കാർ യാത്രികരാണ് അപകടത്തിൽപ്പെട്ടത്.
കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി അപകടം
