ജസ്റ്റിന്‍ ട്രൂഡോവിന്റെ പുതിയ പ്രസ്താവന

National

കാനഡ:
ഇന്ത്യ വളരുന്ന സാമ്പത്തിക ശക്തിയാണെന്നും, ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കാനഡ പ്രതിജ്ഞാബദ്ധമാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്തോ-പസഫിക് തന്ത്രം അവതരിപ്പിച്ചതുപോലെ, ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് ഗൗരവതരമായ കാര്യമാണെന്നും ട്രൂഡോ പറഞ്ഞു.

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് പ്രസ്താവന

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി. ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് ബ്ലിങ്കെന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ജയശങ്കര്‍ ഇപ്പോള്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിലാണ്. അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ഉന്നത തല ആശയവിനിമയമാണിത്.

നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. ക്യൂബെക്കില്‍ സംസാരിക്കവെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ബ്ലിങ്കെന്‍ ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് ഉറപ്പുണ്ടെന്ന് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *