കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മോദിയെ വിമർശിച്ചു എസ്‌എഫ്‌ഐ സ്ഥാപിച്ച ബോർഡിനെതിരെ പരാതി. ഹിറ്റ്ലറുടെ തന്ത്രങ്ങള്‍ നടപ്പാക്കുന്നവർക്ക് ഹിറ്റ്ലറുടെ ഗതി വരുമെന്ന എഴുതിയ ബോർഡിനെതിരെ എബിവിപി വൈസ് ചാൻസലർക്ക് പരാതി നല്‍കി.ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ ബോധപൂർവം അപകീർത്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും ഒരു വിഭാഗം വിദ്യാർഥികളില്‍ പ്രകോപനം സൃഷ്ടിച്ച് കാമ്ബസില്‍ സമാധാന അന്തരീക്ഷം തകർക്കാനുമുള്ള ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു.
രണ്ട് ഫ്ലക്സ് ബോർഡുകളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ളതെന്നും ബോർഡുകള്‍ നീക്കം ചെയ്ത് നടപടി സ്വീകരിക്കണമെന്നുമാണ് എബിവിപി ആവിശ്യപ്പെടുന്നത്.