കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് യോഗം ഇന്ന്; പ്രതിഷേധിക്കാൻ എസ്എഫ്ഐ, സുരക്ഷ ശക്തമാക്കി പൊലീസ്

Breaking Kerala

കോഴിക്കോട്: വിവാദങ്ങൾക്കിടെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് യോഗം ഇന്ന് ചേരും. ഗവർണർ നോമിനേറ്റ് ചെയ്ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് നടക്കുക. നോമിനേറ്റ് ചെയ്തവരിൽ ഒമ്പത് അംഗങ്ങൾ സംഘപരിവാർ അനുകൂലികളാണെന്ന ആരോപണത്തിൽ എസ്എഫ്ഐ ഗവർണർക്കെതിരെ സമരം നടത്തി വരികയാണ്.
യോഗം നടക്കവെ സംഘപരിവാർ അനുകൂലികളായ സെനറ്റ് അംഗങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർവകലാശാലയിൽ ഇന്ന് സുരക്ഷ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.
സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവര്‍‌ണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്താത്ത സാഹചര്യത്തിലാണ് സെനറ്റ് അംഗങ്ങളെ തടഞ്ഞുകൊണ്ട് സമരം നടത്താൻ എസ്എഫ്ഐ തീരുമാനിച്ചിരിക്കുന്നത്.സെനറ്റ് യോഗം ചേരുന്ന ഹാളിന് പുറത്ത് സമരം ചെയ്യാനാണ് എസ്എഫ്ഐ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *