കൊച്ചി : പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. ഇന്ന് രാത്രി 140 മണ്ഡലങ്ങളിലും നൈറ്റ് മാര്‍ച്ച് നടത്തും. ഒരു മത വിഭാഗത്തെ ശത്രുവാക്കി മറ്റു വിഭാഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി നേട്ടം കൊയ്യാന്‍ ആണ് മോദി ശ്രമിക്കുന്നത്.
ഹിറ്റ്ലര്‍ മോഡല്‍ നടപ്പാക്കുകയാണ് മോദി. സി എ എ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചില്ല.സിപിഐഎം ഇരട്ടാപ്പ് നിര്‍ത്തണം. ഒന്നുകില്‍ എതിര്‍ക്കുന്നവരുടെ ഭാഗത്ത് നില്‍ക്കണം.
അല്ലെങ്കില്‍ നടപ്പാക്കുന്നവര്ക്കൊപ്പം നില്‍ക്കണം. സി എ എ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ തമാശ നിര്‍ത്തണം.വോട്ട് കിട്ടാനാണ് മാസ് ഡയലോഗ് അടിക്കുന്നത്. സി എ എ നടപ്പാക്കുന്നതില്‍ കേരളത്തിന് പങ്കില്ല,യോജിച്ച സമരമാണ് വേണ്ടത്. സിപിഐഎം നിലപാട് മാറ്റിയാല്‍ ഒരുമിച്ച് സമരം ആവാമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.