ദക്ഷിണ പർഗാന: ഏഴു ദിവസത്തിനകം രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് പശ്ചിമ ബംഗാൾ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ശന്തനു താക്കൂർ.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ബിജെപി സംഘടിപ്പിച്ച റാലിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഏഴു ദിവസത്തിനകം പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തുടനീളം ദേശീയ പൗരത്വ നിയമം നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കുന്നു. ദേശീയ പൗരത്വ നിയമം രാജ്യത്തെ നിയമമാണ്, ആർക്കും അതിനെ തടയാനാവില്ല. എല്ലാവർക്കും പൗരത്വം ലഭിക്കാൻ പോകുന്നു. ഇത് ബിജെപിയുടെ പ്രതിബദ്ധതയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും അത് തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.
പൗരത്വ വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമം നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമം ഏഴ് ദിവസത്തിനകം; ഉറപ്പ് നൽകി കേന്ദ്ര മന്ത്രി
