കണ്ണൂര്‍: കൂത്തുപറമ്പില്‍ സിഎന്‍ജി ഓട്ടോയ്ക്ക് തീപിടിച്ച് രണ്ടു മരണം. കതിരൂരില്‍ ആറാംമൈല്‍ മൈതാനപ്പള്ളിയിലാണ് അപകടം നടന്നത്. തൂവക്കുന്ന് സ്വദേശികളായ അഭിലാഷ്, ഷെജീഷ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം.
തലശേരി ഭാഗത്ത് നിന്ന് കൂത്തുപറമ്പിലേക്ക് പോകുകയായിരുന്നു അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് എതിരെ വന്ന ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഡ്രൈവര്‍ അടക്കം രണ്ട് പേരാണ് അപകട സമയത്ത് ഓട്ടോയിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ച ശേഷമാണ് യുവാക്കളെ പുറത്തെടുക്കാനായത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇരുവരുടെയും മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.