ബസ് തടഞ്ഞുനിര്‍ത്തി ആക്രമണം നടത്തിയ യുവാക്കള്‍ക്ക് എതിരെ കേസ്

Kerala

പാലക്കാട്: കൂറ്റനാട് സെന്ററില്‍ യാത്രാ ബസില്‍ അക്രമം നടത്തിയ രണ്ട് പേര്‍ക്കെതിരെ ചാലിശ്ശേരി പോലീസ് വധശ്രമത്തിന് കേസെടുത്തു.പാലക്കാട് – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശങ്കര്‍ ബസിന് നേരെ വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു ആക്രമണം. പട്ടാമ്ബി വി കെ കടവ് റോഡിന് സമീപത്ത് ബസ് തടഞ്ഞ് നിര്‍ത്തിയ രണ്ട് പേരാണ് ബസില്‍ കയറി ആക്രമണം നടത്തിയത്.

ഇരുവരും മദ്യ ലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. യാത്രക്കാരെയും കണ്ടക്ടറേയും യാത്രാമധ്യേ ഇവര്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൂറ്റനാട് സെന്ററില്‍ എത്തി ബസില്‍ നിന്നും ഇറങ്ങിയ ഇവര്‍ ബസിന്റെ ഫ്രണ്ട് ഗ്ലാസും വശങ്ങളിലെ ഗ്ലാസും കല്ലെടുത്ത് ഇടിച്ച്‌ തകര്‍ത്തു. ബസ് ഡ്രൈവറുടെ പരാതിയില്‍ പ്രതികള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *