തൃശൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; മുപ്പത്തിലേറെ പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Breaking

തൃശൂർ: കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. തൃപ്രയാർ- തൃശൂർ റൂട്ടിലോടുന്ന ക്രൈസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. . ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.

പാലക്കൽ പാടത്ത് ഇന്ന് രാവിലെ 8.30 യോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ എലൈറ്റ്, ജൂബിലി മിഷന്‍, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.

Leave a Reply

Your email address will not be published. Required fields are marked *