ഭരത്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ ദേശീയപാതയിൽ ട്രക്ക് ബസിലിടിച്ച് 11 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ 4.30ഓടെയാണ് അപകടം. രാജസ്ഥാനിലെ പുഷ്കറിൽ നിന്ന് ഉത്തർപ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസിന്റെ പുറകിൽ അമിതവേഗതയിൽ വന്ന ട്രക്ക് ഇടിച്ചതാണ് അപകട കാരണം.മരിച്ചവരെല്ലാം ഭാവ്നഗർ സ്വദേശികളാണ്.
അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 12 പേർ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.