കോഴിക്കോട്: ബി എസ് എം എസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരൂർ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കു വേണ്ടിയുള്ള സൗജന്യ സർജറി ക്യാമ്പ് (burn to shine 24-25) ആരംഭിച്ചു.
പൊള്ളലേറ്റ ശേഷമുണ്ടാകുന്ന അംഗവൈകല്യങ്ങൾക്കുള്ള (പോസ്റ്റ് ബർൺ ഡിഫെർമിറ്റി ) സർജറികൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് ചികിത്സിക്കുന്നത്. ആസ്റ്റർ മിംസ് ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡോ. എം.കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആസ്റ്റർ മിംസ് കോഴിക്കോട് സി എം എസ് ഡോ.എബ്രഹാം മാമൻ, സി ഒ ഒ ലുഖ്മാൻ പൊന്മാടത്, കരൂർ വൈഷ്യ ബാങ്ക് എറണാകുളം ഡിവിഷണൽ ഹെഡ് ബിജു കുമാർ എ , ബി എസ് എം എസ് സ്ഥാപക നിഹാരി മണ്ടാലി, എം ഇ സ് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. കുഞ്ഞഹമ്മദ് എം പി, പ്ലാസ്റ്റിക് സർജറി വിഭാഗം ഡോക്ടർമാരായ ഡോ.സെബിൻ വി തോമസ്, ഡോ.സാജു നാരായണൻ, ഡോ.നിഷാദ് കേരകട, ഡോ.കാർത്തിക് മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ജനുവരി അവസാന വാരം വരെ നടക്കുന്ന ക്യാമ്പിൽ
രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 7816079234