ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെണ്‍കുഞ്ഞ് പിറന്നു. ഇരുവരും ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.ബ്രൂണയും നെയ്‌നമറുമൊത്തുള്ള ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.’ഞങ്ങളുടെ മാവി ഞങ്ങളുടെ ജീവിതം പൂര്‍ത്തിയാക്കാന്‍ വന്നു, സ്വാഗതം മകളേ!, നീ ഇതിനോടകം തന്നെ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടവള്‍’.- നെയ്മര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.കഴിഞ്ഞ ഏപ്രില്‍ മാസമാണ് സൂപ്പര്‍താരം നെയ്മര്‍ തന്റെ കാമുകി ബ്രൂണ ഗര്‍ഭിണിയാണെന്ന വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമാണ് ബ്രൂണ ബിയന്‍കാര്‍ഡി.