ജനകീയപത്രം എഡിറ്റർ ആർട്സൺ പൊതി രചിച്ച ‘ഗർവാസീസിന്റെ കഠാര ‘എന്ന നോവൽ ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ജോസി തുമ്പാനത്തിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്യതു.ഈ നോവലിന് അവതാരിക എഴുതിയത് വിജയപുരം രൂപതയിലെ പൊതി പള്ളി വികാരി ഫാ.അഗസ്റ്റിൻ കല്ലറയ്ക്കലാണ്. ഏറ്റുമാനൂർ എൻ.എസ്.എസ്. ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ആയിരുന്നു മുഖ്യാതിഥി.
ആർട്സൺ പൊതി രചിച്ച ‘ഗർവാസീസിന്റെ കഠാര ‘എന്ന നോവൽ പ്രകാശനം ചെയ്തു
