കൊല്ലം: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തില്‍ കന്നേറ്റി കായലില്‍ നടക്കുന്ന 84-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവം ഇന്ന് വര്‍ണാഭമായ പരിപാടികളോടെ നടക്കും. ചുണ്ടന്‍, വെപ്പ്, തെക്കനോടി, ഫൈബര്‍ വള്ളങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കും. രാവിലെ എട്ടിന് ശ്രീനാരായണഗുരു പവലിയനില്‍ പതാക ഉയര്‍ത്തല്‍. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്‌ഘാടനം ചെയ്യും. ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എം.എല്‍.എ അധ്യക്ഷനാകും. എ.എം.ആരിഫ് എം.പി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
മന്ത്രി ജെ.ചിഞ്ചുറാണി വള്ളംകളി ഉദ്‌ഘാടനം ചെയ്യും. ജില്ലാ കലക്‌ടര്‍ അഫ്‌സാന പര്‍വീണ്‍, മുന്‍ എം.എല്‍.എ ആര്‍.രാമചന്ദ്രന്‍, ഐ.ആര്‍.ഇ ജനറല്‍ മാനേജര്‍ എന്‍.എസ്. അജിത്ത് എന്നിവര്‍ മുഖ്യാതിഥികളാകും. ജനറല്‍ ക്യാപ്‌ടന്‍ എസ്.പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ ജലഘോഷയാത്രയും മത്സര വള്ളംകളിയും നടക്കും. സിറ്റി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് സ്‌പോണ്‍സര്‍മാരെ ആദരിക്കും. സമ്മാനദാനം പാലക്കോട്ട് ബില്‍ഡേഴ്‌സ് മാനേജിങ് ഡയറക്‌ടര്‍ പി.എന്‍.സുരേഷ് നിര്‍വഹിക്കും. സമ്മാനക്കൂപ്പന്‍ നറുക്കെടുപ്പ് കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ്‌കുമാര്‍ ഉദ്‌ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനറും നഗരസഭാ ചെയര്‍മാനുമായ കോട്ടയില്‍ രാജു, ഡിവിഷന്‍ കൗണ്‍സിലര്‍ ശാലിനി രാജീവ് എന്നിവര്‍ പ്രസംഗിക്കും