പുത്തൻപള്ളി : എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ ,എറണാകുളം ലൂർദ് ആശുപത്രിയുടെ സഹകരണത്തോടെ പുത്തൻപള്ളിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുത്തൻപള്ളി വികാരി ഫാ. അലക്സ് കാട്ടേഴത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലൂർദ് ഹോസ്പിറ്റൽ കോഡിനേറ്റർ സിസ്റ്റർ ജോത്സ്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിനെ പറ്റിയുള്ള ബോധവത്കരണ ക്ലാസ് നയിച്ചു. ഇടവക ട്രസ്റ്റി സാജൻ, മദർ റോസ് കാർമൽ എന്നിവർ സംസാരിച്ചു . സഹൃദയ കോഡിനേറ്റർ ലിജി വിൻസൻറ് , ആനിമേറ്റർ ഗ്രേസി ഷാജു, ഫെഡറേഷൻ സെക്രട്ടറി സിനി സാജു, ട്രഷറർ സിന്ധു സോണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഇടവക സഹവികാരി ഫാ. എബിൻ ഇടശേരി രക്തം ദാനം നൽകി ക്യാമ്പിന് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്തംഗം ഷീല ടെല്ലസ് രക്തദാനം നടത്തിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
