വൈക്കം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വൈക്കം വെൽഫെയർ സെൻ്ററിൽ നടത്തിയ ക്യാമ്പിന് ഐ.എം.എ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. പി.കെ. സലിം, ബീന കാതറിൻ, നിർമല എന്നിവർ ക്യാമ്പിൽ പങ്കെടുത്തവർക്ക് നിർദേശങ്ങൾ നൽകി രക്തം സ്വീകരിച്ചു. രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം ഡോ. പി.കെ. സലിമിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചു കൊണ്ട് വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം എസ്. ബിജു നിർവഹിച്ചു. സഹൃദയ കോർഡിനേറ്റർമാരായ ജീന തോമസ്, ബീന മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
